'മിസ്ബാ ഉള്‍ ഹഖ് പാവങ്ങളുടെ എം.എസ് ധോണി'; താരതമ്യവുമായി റമീസ് രാജ

പാവങ്ങളുടെ എം.എസ് ധോണിയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖ് എന്ന് മുന്‍ പാക് താരം റമീസ് രാജ. ഇരുവരുടെയും സ്വഭാവത്തെ തമ്മില്‍ താരതമ്യം ചെയ്താണ് രാജയുടെ വിലയിരുത്തല്‍. ധോണിയെ പോലെ മിസ്ബയും ഗ്രൗണ്ടില്‍ ശാന്തനാണെന്നും ഒരു വൈകാരികതയും പ്രകടിപ്പിക്കില്ലെന്നും റമീസ് രാജ പറഞ്ഞു.

“സംയമനം പാലിച്ച് നില്‍ക്കുന്ന വ്യക്തിയാണ് ധോണിയും മിസ്ബായും. ധോണി ഒരു വൈകാരികതയും പ്രകടിപ്പിക്കില്ല. മിസ്ബായും അങ്ങനെയാണ്.” റമീസ് രാജ പറഞ്ഞു. പാകിസ്ഥാന്‍ ടീമിനെ മിസ്ബ എങ്ങനെ വളര്‍ത്തിയെടുക്കണമെന്നും റമീസ് രാജ വിലയിരുത്തി.

Misbah-ul-Haq is the poor man

“പാകിസ്ഥാന്റെ ജിപിഎസ് ശരിയായി വെയ്ക്കുകയാണ് മിസ്ബാ ഇപ്പോള്‍ ചെയ്യേണ്ടത്. പാകിസ്ഥാന്‍ മത്സരം തോറ്റാല്‍ മിസ്ബാ കൂടിനുള്ളിലേക്ക് ചുരുങ്ങും. ശരിയായ കഴിവുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തി എടുത്താല്‍ പ്രതികൂല ഫലം ലഭിച്ചാല്‍ പോലും നമ്മള്‍ ഭയപ്പെടേണ്ടതായില്ല” റമീസ് രാജ പറഞ്ഞു.

Jarrod Kimber on why Bangladesh fans are riled by Ramiz Raja

ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ വിദേശ പരിശീലകരുടെ ആവശ്യമില്ലെന്നും റമീസ് രാജ പറഞ്ഞു. ഓരോ പരമ്പരയേയും സാഹചര്യങ്ങളേയും വിലയിരുത്തി ഓരോ പരമ്പരയ്ക്കുമായി സ്പെഷ്യലിസ്റ്റ് കോച്ചുകളെ നിയമിക്കുന്നതാണ് ഉചിതമെന്നും ഓരോ പര്യടനത്തിനും പ്രത്യേകം പരിശീലകരെ വെയ്ക്കണമെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.