'ലങ്കയുടെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം കാണും'; സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് മിക്കി ആര്‍തര്‍

പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയാണ് ഇപ്പോഴത്തെ ശ്രീലങ്കന്‍ ടീമിന്. ഒരു കാലത്ത് പ്രതാപരായിരുന്ന ടീം സൂപ്പര്‍ താരങ്ങളുടെ വിരമിക്കലോടെ ശക്തി ക്ഷയിച്ച് ഇരിക്കുകയാണ്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും തിരിച്ചുവരവിന്റെ സൂചനകള്‍ ടീം കാട്ടിത്തുടങ്ങിയെന്നും പറയുകയാണ് ലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍.

“ഈ കളിക്കാരില്‍ ഞാന്‍ കണ്ട വളര്‍ച്ച അതിശയകരമാണ്. അവര്‍ക്ക് ആത്മവിശ്വാസവും കളിക്കാനുതകുന്ന സ്ഥിരത നല്‍കുന്നതിലൂടെയുമാണ് വളര്‍ച്ച സാധ്യമാകുന്നത്. അതിന്റെ പ്രതിഫലം ഭാവിയില്‍ തീര്‍ച്ചയായും കാണും.”

Mickey Arthur has coached South Africa, Australia and Pakistan before.

“ഏത് സാഹചര്യത്തിലും ഞങ്ങളുടെ മികച്ച ബാറ്റിംഗ് നിരയെ ഞങ്ങള്‍ ഒരിക്കലും പുറത്താക്കില്ല. ബാറ്റിംഗില്‍ ആഴം സൃഷ്ടിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനുമാണിത്. ഓരോരുത്തര്‍ക്കും വ്യക്തമായ റോളുകള്‍ നല്‍കുന്നു, അതോടൊപ്പ് സ്വാതന്ത്രത്തോടെ കളിക്കാനും അനുവദിക്കുന്നു. കഴിഞ്ഞ ദിവസം അസലങ്കയില്‍ അതിനുള്ള ഉദാഹരണം ഞങ്ങള്‍ കണ്ടു” മിക്കി ആര്‍തര്‍ പറഞ്ഞു.

IND Vs SL 3rd ODI Live : श्रीलंकेनं राखली लाज; पाच नवख्या खेळाडूंसह मैदानावर उतरलेल्या टीम इंडियाला दिली मात! - Marathi News | IND vs SL 3rd ODI Int Live Score :

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ലങ്ക, മൂന്നാം ഏകദിനത്തില്‍ ജയിച്ച് നാണക്കേട് ഒഴിവാക്കിയിരുന്നു. ഈ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ലങ്ക ഇന്ന് ഇന്ത്യയ്‌ക്കെതിരായ ടി20 പമ്പരയ്ക്ക് ഇറങ്ങും. രാത്രി എട്ട് മണി മുതലാണ് മത്സരം.