'ഐ..സി.സി ഇടപെടണം, കോഹ്‌ലിയെ പുറത്താക്കണം'; മുട്ടല് തീര്‍ത്ത് മൈക്കല്‍ വോണ്‍

ഇന്ത്യയ്‌ക്കെതിരെയുള്ള കമന്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നതാരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. എന്നാല്‍ ആഷസിലെ ഇംഗ്ലണ്ടിലെ ദയനീയ തോല്‍വി താരത്തിന്റെ നാക്കിന് വിലങ്ങിട്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം മുതലാക്കി ഇന്ത്യയ്‌ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് വോണ്‍.

ഡിആര്‍എസ് തീരുമാനം പ്രതികൂലമായതില്‍ കുപിതനായി സ്റ്റംപ് മൈക്കിന് അടുത്തുപോയി അതൃപ്തിയറിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് താരത്തിന്‍രെ ഇര. ഐസിസി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കോഹ് ലിയില്‍ നിന്ന് പിഴയീടാക്കി സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് താരത്തിന്റെ ആവശ്യം.

Indian players send message to South African broadcaster through stump mic after DRS controversy | Sportingnews

‘ഈ ഘട്ടത്തിലെങ്കിലും ഐസിസി ഇടപെട്ടേ മതിയാകൂ. കാരണം ഇത്തരം പരിപാടികള്‍ ഇനിയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. കളിയില്‍ നിരാശയും വിഷമവും വരുന്നത് സ്വാഭാവികമാണ്. ചില തീരുമാനങ്ങള്‍ നമുക്കു ദഹിച്ചെന്നും വരില്ല. അപ്പോള്‍ നമുക്കു നിരാശ തോന്നുന്നതില് കുറ്റം പറയാനുമാകില്ല.’

‘പക്ഷേ, ഒരു ടീമിന്റെ നായകനെന്ന നിലയില്‍ ഇത്തരത്തില്‍ പ്രതികരിച്ചാല്‍, ഐസിസി ഇടപെട്ടേ മതിയാകൂ എന്നാണ് എന്റെ അഭിപ്രായം. കോലിയില്‍നിന്ന് പിഴയീടാക്കണം. താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും വേണം’ മൈക്കല്‍ വോണ്‍ പറഞ്ഞു.