അവന്‍ എ പ്ലസ് ഗ്രേഡിന് അര്‍ഹന്‍; ബി.സി.സി.ഐ വാര്‍ഷിക കരാറിന് എതിരെ മൈക്കല്‍ വോണ്‍

കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച താരങ്ങളുടെ പുതുക്കിയ വാര്‍ഷിക കരാറിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുത്താത്തതിനെയാണ് മൈക്കല്‍ വോണിനെ ചൊടിപ്പിച്ചത്. നിലവില്‍ കരാറില്‍ ഗ്രേഡ് എ വിഭാഗത്തിലാണ് ജഡേജയുള്ളത്.

ജഡേജയെ എ ഗ്രേഡില്‍ ഒതുക്കിയ നടപടിയെ അപകീര്‍ത്തികരമെന്നാണ് വോണ്‍ വിശേഷിപ്പിച്ചത്. വിരാട് കോഹ്‌ലിക്ക് ശേഷം ടീമിലെ വലിയ താരമാണ് ജഡേജയെന്നും വോണ്‍ ട്വീറ്ററില്‍ കുറിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമാണ് ജഡേജ. ടീമിനായി ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

Aussies left frustrated as

കരാറിലെ ഏറ്റവും ഉയര്‍ന്ന എ പ്ലസ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബോളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഇടംപിടിച്ചത്. കരാറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും കരാറില്‍ നേട്ടമുണ്ടാക്കി. ഹാര്‍ദ്ദിക് “ബി” ഗ്രേഡില്‍ നിന്നും “എ” ഗ്രേഡിലേക്ക് ഉയര്‍ന്നപ്പോള്‍ താക്കൂര്‍ “സി” യില്‍ നിന്നും “ബി”യിലെത്തി. ഇതോടെ ഹാര്‍ദ്ദികിന് 5 കോടിയും താക്കൂറിന് 3 കോടിയുമായി പ്രതിഫലം ഉയര്‍ന്നു.

3rd ODI: Hardik Pandya, Ravindra Jadeja, Shardul Thakur shine as India avoid 3-0 sweep against Australia

Read more

ഏറെക്കാലം പരിക്കിന്റെ പിടിലായിരുന്ന ഭുവനേശ്വര്‍ കുമാറിനാണ് പുതിയ കരാര്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. താരം എ യില്‍ നിന്നും ബിയിലെത്തി. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയും ബിയില്‍ നിന്നും സിയിലേക്ക് തരംതാഴ്ത്തി. അതേസമയം മനീഷ് പാണ്ഡെയും കേദാര്‍ ജാദവും കരാറില്‍ നിന്ന് പുറത്തായി.