ഐ.പി.എല്‍ കലാശപ്പോര്; അവനെ ഇറക്കാന്‍ മോര്‍ഗന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കും!

ഐപിഎല്‍ 14ാം സീസണിലെ കലാശക്കളിയില്‍ കെകെആര്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ദുബായില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം. ഇപ്പോഴിതാ ഫൈനലില്‍ സൂപ്പര്‍ താരം ആന്ദ്രെ റസലിനെ ഇറക്കാന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടീമില്‍ നിന്ന് മാറി നിന്നാലും അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍.

‘ഷാര്‍ജയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നല്ലതു പോലെ അറിയാമായിരുന്നു. എന്നാല്‍ ദുബായിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. റസല്‍ നാലോവറും എറിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ കൊല്‍ക്കത്ത ഷാക്കിബിനെ മാറ്റി റസലിനെ ഇറക്കാനാണ് സാദ്ധ്യത. എന്നാല്‍ ഒരു ഇടംകൈയന്‍ സ്പിന്നറെ കൂടി വേണം എന്ന് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് കരുതിയാല്‍ മോര്‍ഗന്‍ സ്വയം മാറി നിന്നേക്കാം. കാരണം അവന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ടീമിന് ഏറ്റവും നല്ലത് ഏതാണോ അത് അവന്‍ ചെയ്യും’ വോണ്‍ പറഞ്ഞു.

IPL 2020, SRH vs KKR: 'We thought he was injured,' Eoin Morgan calls Andre Russell a superstar performer | Cricket - Hindustan Times

റസല്‍ ഫൈനലില്‍ തിരിച്ചെത്താന്‍ സാദ്ധ്യത കൂടുതലാണെന്നാണ് വിവരം. യുഎഇയിലെ രണ്ടാംപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ കളിക്കിടെയായിരുന്നു റസലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളുലൊന്നും അദ്ദേഹം കളിച്ചില്ല. എന്നാല്‍ ഇപ്പോള്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായ റസ്സല്‍ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ഫൈനലില്‍ അദ്ദേഹം കളിക്കാന്‍ സാദ്ധ്യത കൂടൂതലാണെന്നാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ടീമിന്റെ ഉപദേശകനായ ഡേവിഡ് ഹസി പറഞ്ഞത്. റസല്‍ വന്നാല്‍ ഷാക്കിബ് പുറത്തിരുന്നേക്കും.

csk vs kkr chennai super kings and kolkata knight riders comparison in hindi | KKR Vs CSK: कौन जीतेगा फाइनल? जानिए क्या कहते हैं दोनों टीमों के आपसी आंकड़ें | Hindi News,

Read more

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് കെകെആറിനെതിരെ വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇരുവരും നേര്‍ക്കുനേര്‍ വന്ന 24 മത്സരത്തില്‍ 16 മത്സരത്തിലും സിഎസ്‌കെ ജയിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ മാത്രമാണ് കെകെആറിന് ജയിക്കാനായത്. അവസാനം നേര്‍ക്കുനേര്‍ എത്തിയ ആറ് പോരാട്ടങ്ങളില്‍ അഞ്ചിലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും കെകെആറിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായി. ഈ കണക്കുകളെല്ലാം സിഎസ്‌കെക്ക് കിരീട സാദ്ധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നു.