‘ഇന്ത്യ എന്നെ നാണംകെടുത്തി, മുഖത്ത് മുട്ടയേറ് കിട്ടിയത് പോലുണ്ട്’; ഇളിഭ്യനായി മൈക്കല്‍ വോണ്‍

Advertisement

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ന് തോല്‍ക്കുമെന്ന് പ്രവചിച്ച താരങ്ങളിലൊരാളാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. എന്നാല്‍ സംഭവിച്ചതോ ഗബ്ബയില്‍ ചരിത്രവിജയം നേടി ഇന്ത്യന്‍ യുവനിര 2-1ന് പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ പരമ്പരനേട്ടം തന്നെ നാണംകെടുത്തിയെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.

‘അഡ് ലെയ്ഡിലെ മത്സരം കണ്ടതിന് ശേഷം ഓസ്ട്രേലിയ 4-0 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര ജയിക്കുമെന്നാണ് ഞാന്‍ പ്രവചിച്ചത്. അഡ്  ലെയ്ഡിലെ ഭീമന്‍ തോല്‍വിയും ടീം സെലക്ഷനിലെ പ്രശ്നങ്ങളും മുന്‍നിര്‍ത്തി ഇന്ത്യയുടെ ദാരുണമായ കീഴടങ്ങല്‍ ആ സമയത്ത് ആരും പ്രവചിച്ചു പോകും. എന്നാല്‍ അജിങ്ക്യ രഹാനെയുടെ ടീം എന്നെ നാണംകെടുത്തി.’

IND v AUS 2021: Michael Vaughan admits India's series victory in England left him with 'eggs' on his face

‘മനോഹരമായിട്ടാണ് ഇന്ത്യ ബ്രിസ്ബേണില്‍ കളിച്ചത്. ഏറ്റവും മഹത്തരമായ ടെസ്റ്റ് വിജയമാണിത്. എന്തായാലും ഞാന്‍ സന്തുഷ്ടനാണ്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ യുവനിരയെയും വെച്ച് ഇത്ര മനോഹരമായ ക്രിക്കറ്റ് കാഴ്ച്ചവെച്ച ഇന്ത്യന്‍ സംഘം ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു’ ടെലഗ്രാഫ് പംക്തിയില്‍ മൈക്കല്‍ വോണ്‍ കുറിച്ചു.

ഇന്ത്യയുടെ ജയം തന്റെ മുഖത്ത് മുട്ടയേറ് കിട്ടിയ പോലുണ്ടായിരുന്നു എന്നാണ് ട്വിറ്ററില്‍ വോണ്‍ കുറിച്ചത്. ‘മനോഹരമായിട്ടാണ് ഇന്ത്യ ബ്രിസ്ബേണില്‍ കളിച്ചത്. ഏറ്റവും മഹത്തരമായ ടെസ്റ്റ് വിജയമാണിത്. ഇംഗ്ലണ്ടിലിരിക്കുന്ന എന്റെ മുഖത്ത് മുട്ടയേറ് കിട്ടിയ പോലുണ്ടായിരുന്നു. എന്തിരുന്നാലും ഇന്ത്യയുടെ കളി മികവും താരങ്ങളെയും വളരെയേറെ ഇഷ്ടപ്പെട്ടു. ഇന്ത്യ കരുത്തി കാട്ടി, ശുഭ്മാന്‍ ഗില്ലും ഋഷബ് പന്തും ഭാവിയുടെ താരങ്ങളാണ്’ വോണ്‍ ട്വീറ്റില്‍ പറഞ്ഞു.