മൈക്കിൾ വോൺ ആ വലിയ സൂചന നൽകി, ഇനി എല്ലാം ടീമുകളുടെ കൈയിൽ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കുന്ന ഐപിഎൽ 2022 മത്സരത്തിൽ ചെന്നൈ- മുംബൈ ടീമുകൾ’ ഏറ്റുമുട്ടുമ്പോൾ രണ്ട് ടീമുകളും ചില യുവതാരങ്ങളെ പരീക്ഷിക്കണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ചെന്നൈ സൂപ്പർ കിംഗ്‌സിനോടും (സിഎസ്‌കെ) മുംബൈ ഇന്ത്യൻസിനോടും (എംഐ) അഭ്യർത്ഥിച്ചു. ഉയർന്ന സമ്മർദ്ദമുള്ള ഈ പോരട്ടം ടീമുകൾക്ക് ബെഞ്ചിലെ ചില പ്രതിഭകളെ പരീക്ഷിക്കുന്നതിനുള്ള മികച്ച അവസരമാകുമെന്നും താരങ്ങൾക്ക് അതൊരു അനുഭവമായിരിക്കുമെന്നും അഭിപ്രയപെട്ടു.

ഐപിഎൽ 2022 പ്ലേഓഫ് റേസിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറിയിരുന്നു . 11 മത്സരങ്ങളിൽ നിന്ന് അവർക്ക് നാല് പോയിന്റാണ് ഉള്ളത് . സിഎസ്‌കെ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 11 വിജയങ്ങൾക്ക് ശേഷം അവർക്ക് എട്ട് പോയിന്റുണ്ട്, പക്ഷേ അവരുടെ യോഗ്യതാ പ്രതീക്ഷകൾ സജീവം ആകണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും ബാക്കി ടീമുകളിൽ ചിലത് തോൽക്കുകയും വേണം.

“ഇതൊരു വലിയ മത്സരമാണ്. ചെന്നൈ, മുംബൈ റാങ്കിംഗുകൾ എന്തുതന്നെയായാലും അതൊന്നും മത്സരത്തിന്റെ പ്രാധാന്യത്തെ കുറച്ച് കാണിക്കുന്നില്ല. ഇരു ടീമുകളുടെയും പോരാട്ടം വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാണുന്നത് യുവതാരങ്ങളെ പരീക്ഷിക്കാൻ ഇതാൻപറ്റിയ മത്സരം. എംഎസ് ധോണിയാണ് ചെന്നൈ ക്യാപ്റ്റൻ. അടുത്ത വർഷം അദ്ദേഹം ക്യാപ്റ്റനാകുമോ? യുവതാരങ്ങളിൽ ചിലർക്ക് എങ്കിലും അയാളുടെ കീഴിൽ കളിക്കാൻ അവസരം കൊടുക്കുക. . രോഹിത് ശർമ്മയുടെ കാര്യത്തിലും അങ്ങനെ തന്നെ.

“ഈ മത്സരം കണ്ടാൽ നിങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല.അടുത്ത വർഷത്തേക്ക് കരുതൽ ആയിട്ട് വെക്കുന്ന താരങ്ങൾക്ക് എങ്കിലും അവസരം കൊടുക്കാൻ ശ്രദ്ധിക്കണം.”

Read more

എന്തായാലും ആദ്യ പാദത്തിൽ ചെന്നൈയാണ് ജയിച്ചത്. അതിനാൽ തന്നെ പക വീട്ടാനാകും മുംബൈ ശ്രമം.