ഈ താരത്തെ ടീമില്‍ നിന്ന് പുറത്താക്കൂ; തുറന്നടിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച് തോല്‍വി വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് അടുത്ത കളി ജയിച്ചു കയറാനുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ ആദ്യം കളിച്ച ടീമില്‍ പ്രകടമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. ടീമിന്റെ ദയനീയ പ്രകടനം കണ്ട് ഈ ഒരു താരത്തെ നിര്‍ബന്ധമായും മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. അടുത്ത ടെസ്റ്റില്‍ ജോ റൂട്ട് തിരിച്ചു വരുമ്പോള്‍ ഓപ്പണര്‍ ജോ ഡെന്‍ലിയെ പുറത്തിരുത്തണമെന്നാണ് വോണ്‍ പറയുന്നത്.

ജോ റൂട്ട് മടങ്ങിയെത്തുന്നതോടെ നിലവില്‍ ടീമിലുള്ള ഡെന്‍ലിയോ, ക്രൗളിയോ പുറത്ത് പോവേണ്ടി വരും. എന്നാല്‍ ക്രൗളിയെ ടീമില്‍ നിലനിര്‍ത്തണം ഒപ്പം മോശം ഫോമിലുള്ള ഡെന്‍ലിയെ പുറത്താക്കണം. ഇത്രയേറെ മത്സരങ്ങള്‍ കളിക്കാന്‍ ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഡെന്‍ലിക്ക് സാധിച്ചിട്ടില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് ഇത്രനാള്‍ ടീമില്‍ തുടരാന്‍ ഡെന്‍ലിക്ക് അവസരം ലഭിച്ചതെന്നും വോണ്‍ പറഞ്ഞു.

England v West Indies: Joe Denly must be moved aside - Michael ...

15 മത്സരത്തില്‍ നിന്ന് 29.53 ബാറ്റിംഗ് ശരാശരി മാത്രമാണ് ഡെന്‍ലിക്ക് ഉള്ളത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന റൂട്ട് വ്യാഴാഴ്ച മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തും. ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട തോല്‍വി വഴങ്ങിയത്.

Michael Vaughan:

Read more

ജൂലൈ 16 മുതല്‍ 20 വരെയാണ് രണ്ടാം ടെസ്റ്റ്. 24 മുതല്‍ 28 വരെയാണ് അവസാന മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. സോണി സിക്സില്‍ മത്സരങ്ങള്‍ കാണാം.