മൊത്തത്തില്‍ തോല്‍വി, പൊള്ളാര്‍ഡ് പുറത്തേയ്ക്ക്; പകരം അവരിലൊരാള്‍

ഐപിഎല്‍ 15ാം സീസണില്‍ തുടര്‍ തോല്‍വികളുമായി പ്ലോഓഫില്‍ കയറില്ലെന്ന് ഉറപ്പിച്ചിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഇന്ന് ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ മുംബൈ ടീമില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അതിലൊന്ന് സൂപ്പര്‍ താരം കീറോണ്‍ പൊള്ളാര്‍ഡിന്റെ കാര്യത്തിലാണ്.

ഈ സീസണിലെ ഏറ്റവും വലിയ ഫ്ളോപ്പുകളിലൊരാളായ പൊള്ളാര്‍ഡിനെ മുംബൈ ഇന്നത്തെ മത്സരത്തില്‍ പുറത്തിരുത്തിയേക്കും. ബാറ്റിംഗിലോ, ബോളിംഗിലോ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ ഈ സീസണില്‍ പൊള്ളാര്‍ഡിനു കഴിഞ്ഞിട്ടില്ല.

പൊള്ളാര്‍ഡിനു പകരം വെസ്റ്റിന്‍ഡീസിന്റെ തന്നെ ഫാബിയന്‍ അലെനോ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്സോ ടീമില്‍ ഇടംപിടിച്ചേക്കും. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അരങ്ങേറാന്‍ സാധ്യതയുണ്ട്.

യുവ താരം റിത്വിക് ഷോക്കീനു പകരക്കാനായാവും അര്‍ജുന് ഇടംലഭിക്കുക. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ വിരളമാണ്.