ഇടക്കിടെ കെട്ടിയാടുന്ന അതിഥി വേഷങ്ങളാണ് അയാളുടെ കരിയറിനെ തളര്‍ത്തുന്നത്

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും എളുപ്പത്തില്‍ മാറ്റി നിര്‍ത്തേണ്ട ആളല്ല മായങ്ക് അഗര്‍വാള്‍. പക്ഷെ പലപ്പോഴും സ്റ്റാര്‍ വാല്യു കുറവായത് കൊണ്ടാകാം പഴയ കാല കണക്കുകള്‍ നോക്കി അഗര്‍വാളിന്റെ കാര്യത്തില്‍ മാത്രം ക്രിക്കറ്റ് പ്രേമികള്‍ ഉത്കണ്ഠ കാണിക്കാറുമില്ല.

16 ടെസ്റ്റില്‍ 48 ലധികം ശരാശരിയില്‍ 4 സെഞ്ചുറികളടക്കം 1200 ലധികം റണ്‍സ് ഒരു ഇന്ത്യന്‍ ഓപ്പണറെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കണക്കുകളാണ്. അപ്പോഴും രോഹിത്തിനും രാഹുലിനും വേണ്ടി മാറ്റി നിര്‍ത്തപ്പെടുന്ന വേഷമാണ് മായങ്കിന്റേത്. അതു കൊണ്ട് തന്നെ ഇടക്കിടെ കെട്ടിയാടുന്ന അതിഥി വേഷങ്ങള്‍ അയാളുടെ പ്രകടനത്തെയും സാരമായി ബാധിക്കുന്നു.

Image

5 പന്തില്‍ പൂജാരയും 3 പന്തില്‍ കോഹ്ലിയും റണ്‍സെടുക്കാതെ പുറത്തു പോകുമ്പോള്‍ ടീമിന്റെ പകുതിയിലധികം റണ്‍ നേടി അയാള്‍ തന്റെ ബാറ്റിങ്ങ് രണ്ടാം ദിവസത്തിലേക്ക് നീട്ടുമ്പോള്‍ അയാള്‍ തന്റെ ശ്വാസം കൂടിയാണ് നീട്ടിയെടുക്കുന്നത്.

Image

ഇന്ത്യന്‍ മണ്ണില്‍ 2010 ല്‍ സേവാഗിനു ശേഷവും മൊത്തത്തില്‍ 2014 ല്‍ ശിഖര്‍ ധവാനും ശേഷം ന്യൂസിലണ്ടിനെതിരെ ഒരു ഇന്ത്യന്‍ ഓപ്പണര്‍ സെഞ്ചുറി നേടുമ്പോള്‍ താന്‍ മാറ്റി നിര്‍ത്തേണ്ടപ്പെട്ടവനല്ലെന്ന പ്രഖ്യാപനം കൂടിയാണ് മായങ്കിന്റേത്.