ഒരു റണ്ണുമായി മടങ്ങി മാക്‌സ്‌വെല്‍; ബാംഗ്ലൂരിന്റെ 14.25 കോടി വെള്ളത്തിലാകുമോ?

ഇത്തവണത്തെ താരലേലത്തില്‍ ഏവരും ഉറ്റുനോക്കിയ ഒരു താരം ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. കഴിഞ്ഞ സീസണില്‍ മോശം ഫോമിലുള്ള താരത്തെ ഇത്തവണ ആരെങ്കിലും സ്വന്തമാക്കുമോ? സ്വന്തമാക്കിയാല്‍ അത് എത്ര തുകയ്ക്കായിരിക്കും? എന്നതൊക്കെയായിരുന്നു ആരാധകരുടെ ആകാംക്ഷ. എന്നാല്‍ വിലയിരുത്തലുകളെയെല്ലാം തകിടം മറിച്ച് ഇത്തവണത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുകയ്ക്ക് മാക്സ്വെല്ലിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എല്ലാവരെയും ഞെട്ടിച്ചു. ഇപ്പോഴിതാ ആ ഞെട്ടലിന് ഇരട്ടി പവര്‍ സമ്മാനിച്ചിരിക്കുകയാണ് താരം.

ന്യൂസിലാന്‍ഡിനെതിരെ നടന്നു കൊണ്ടിരിക്കുന്ന ടി20 മത്സരത്തിലെ താരത്തിന്റെ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മത്സരത്തില്‍ അഞ്ച് ബോള്‍ നേരിട്ട മാക്‌സ്‌വെല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. 14.25 കോടിയ്ക്കാണ് താരത്തെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ആ തുക വെള്ളത്തിലായെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

May be an image of ‎1 person and ‎text that says "‎NZ LIVE 1st T2O1 (N). Christchurch, Feb 22 2021. Australia tour of New Zealand AUS Australia need 156 runs in 88 balls. RRR: 10.63 184/5 (5.2/20 ov. target 185) 29/4 BATSMEN AUSTRALIA INNINGS (TARGET: 185 RUNS FROM R ജോ B Matthew Wade+ Williamson b Boult OVERS) 12 4s 12 6s o Aaron Finch (င) Conway b Southee 1 1 SR 100.00 Josh Philippe 2 o Conway o 2 Boult Mitchell Marsh 50.00 3 not out o 8 Glenn Maxwell 66.67 1 Neesham b Southee 133.33 20.00 םഗായ ക്രിക്കറ്റ് ጠህልል സ്കോർ കാർഡ് കണ്ട ഷിയാസ് പ്ലേ ബോൾഡ് f/TrollEditingMalayalam M ശബാഷ്!!!‎"‎‎

May be a meme of 1 person and text

May be a meme of 3 people and text that says "N ANZ GLENN MAXWELL 1(5) NEESHAM bSOUTHEE FALLOF WICKET: 19-4 AUS (4.2) 19-4 MARSH STRIKE RATE: 20.0 0(4) 3-20 AFTER4. OVERS W NZ വനയായയ കിക്കറ്റു cTmba RCB IPL കമ്മിറ്റി കൺസീൽഡ് ടെൻഡർ വല്ലതും ഉണ്ടോ? തുക ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല കൊടുത്തേക്കാം"

May be an image of text that says "Not out Glenn Maxwell c JD Neesham b TG Southee 1 5 Cotnte"

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്കാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മാക്സ്വെല്ലിനായി ചെന്നൈയും ബാംഗ്ലൂരും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. കഴിഞ്ഞ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് മാക്‌സ്വെല്ലിനെ സ്വന്തമാക്കിയത്. മോശം ഫോമിലായിരുന്നിട്ടും കഴിഞ്ഞ സീസണേക്കാള്‍ 3.50 കോടി അധികം തുകയ്ക്കാണ് മാക്‌സ്വെല്‍ കോഹ്‌ലിക്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്.

Image result for maxwell iplഇക്കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 103 റണ്‍സ് മാത്രമാണ് മാക്‌സ്വെല്ലിന് ആകെ നേടാനായത്. 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണില്‍ മാക്‌സ്വെല്ലിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്.