ഓസീസിന് തിരിച്ചടി; രണ്ടാം ഏകദിനത്തില്‍ സൂപ്പര്‍ താരം ഉണ്ടായേക്കില്ല

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് കളിച്ചേക്കില്ല. ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതാണ് സ്റ്റോയിനിസ് തിരിച്ചടിയായിരിക്കുന്നത്. ശരീരത്തിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തന്റെ ഏഴാം ഓവര്‍ എറിയുമ്പോഴാണ് സ്റ്റോയിനിസിന് പരിക്ക് പറ്റിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് താരം ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടിരുന്നു. പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് സ്റ്റോയിനിസിന്റെ ഓവര്‍ പൂര്‍ത്തിയാക്കിയത്.

Marcus Stoinis injury update: Cricket Australia release official statement on injured all-rounder | The SportsRush

സ്റ്റോയിനിസിന്റെ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സ്റ്റോയിനിസ് പുറത്തിരിക്കേണ്ടി വന്നാല്‍ കാമറൂണ്‍ ഗ്രീനോ, മോയിസ് ഹെന്റിക്കസോ ടീമില്‍ ഇടം നേടും.

Australia cricket 2020 ODI vs India, Marcus Stoinis injury, second ODI game teams, Cameron Green, Moises Henriques, Ashton Agar, Sean Abbott | Fox Sports

ഇന്നലെ നടന്ന മത്സരത്തില്‍ ഓസീസ് 66 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യ ബോളില്‍ തന്നെ പുറത്തായ സ്‌റ്റോയിനിസ് ബോളിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 6.2 ഓവറില്‍ 25 റണ്‍സ് മാത്രമാണ് സ്‌റ്റോയിനിസ് വിട്ടുകൊടുത്തത്.