ഓസീസിന് കനത്ത തിരിച്ചടി, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക അഞ്ചാം ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഒരു സന്തോഷ വാര്‍ത്ത. വിരലിന് പരിക്കേറ്റ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഏകദിനമത്സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന.

റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്‌റ്റോയ്‌സിന് പരിക്കേറ്റത്. തുടര്‍ന്ന് മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. മൊഹാലി ഏകദിനത്തിന് മുമ്പ് നടത്തിയ ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിക്കാന്‍ കഴിയാതിരുന്ന താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഓസീസ് മാറ്റുകയുമായിരുന്നു.

വിരലില്‍ കടുത്ത വേദന അനുഭവപ്പെടുന്ന സ്റ്റോയിനിസിന് ഇതേതുടര്‍ന്ന് ബാറ്റ് പിടിക്കാന്‍ കഴിയുന്നില്ല. ഇത് അഞ്ചാം ഏകദിനത്തിലും ഓസീസിന് തലവേദനയാണ്.

പരമ്പരയില്‍ 2-2ന് ഇരുടീമുകളും തുല്യനിലയിലാണ്. അവസാന മത്സരമാണ് പരമ്പര വിജയികളെ തീരുമാനിക്കുന്നത്.