മങ്കാദിംഗ്: അശ്വിന്‍ ക്രിക്കറ്റിനെ കളങ്കപ്പെടുത്തിയോ? ക്രിക്കറ്റ് പരിശുദ്ധി വാദികള്‍ക്കൊരു മറുപടി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ പഞ്ചാബ് താരം രവിചന്ദ്ര അശ്വിന്റെ മങ്കാദിംഗ് ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ച. മങ്കാദിംഗ് ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കളങ്കപ്പെടുത്തിയെന്നാണ് മുഖ്യമായും അശ്വിനെതിരെ ഉയരുന്ന വിമര്‍ശനം. ക്രിക്കറ്റ് നിയമങ്ങള്‍ അശ്വിന് അനുകൂലമാണെങ്കിലും പരിശുദ്ധി വാദികളാണ് അശ്വിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പന്തെറിയുന്നതിന് മുമ്പെ ബട്ട്‌ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു, ക്രിക്കറ്റിന്റെ നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടു പോകുന്നത് ശരിയല്ലെന്നുമാണ് ഇക്കാര്യത്തില്‍ അശ്വിന്‍ പ്രതികരിച്ചത്.

രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിലാണ് അവരുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറെ മങ്കാദിംഗിലൂടെ അശ്വിന്‍ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യതക്ക് ചേരാത്ത പ്രവൃത്തിയാണ് അശ്വിനില്‍ നിന്നുണ്ടായതെന്നാണ് വ്യാപക വിമര്‍ശം. മത്സരത്തില്‍ 14 റണ്‍സിനായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജയം. 69 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. അശ്വിന്‍ എറിഞ്ഞ 13ാം ഓവറിലാണ് സംഭവം. നോണ്‍ സ്ട്രൈക്കിംഗ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തന്റെ വിക്കറ്റെടുത്തതിലുള്ള രോഷം പ്രകടിപ്പിച്ചാണ് ബട്ട്ലര്‍ കളം വിട്ടത്.

പരിശുദ്ധി വാദികള്‍ അശ്വിനെ കുരിശേറ്റുമ്പോള്‍ അതിലെ യുക്തിയെന്തെന്ന് ചോദ്യമുയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് സംഗീത് ശേഖര്‍ എന്ന കായിക പ്രേമി. ക്രിക്കറ്റിന്റെ ജെന്റില്‍മാന്‍സ് ഇമേജ് എന്നോ തകര്‍ക്കപ്പെടേണ്ടതാണെന്നാണ് സംഗീത് അഭിപ്രായപ്പെടുന്നത്.

സംഗീത് കുറിച്ച ഫെയസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ചിത്രമാണ് നടന്നതിനെ ഒരുവിധം ക്ലിയർ ആയി വിശദീകരിക്കുന്നത് എന്ന് തോന്നുന്നു .അശ്വിൻ ചെയ്തത് നിയമത്തിനുള്ളിൽ നിന്ന് തന്നെയാണ്.നിയമത്തെ അയാൾ തനിക്കനുകൂലമായി മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നോ എന്നത് മാത്രമാണ് ചോദ്യം. .ബൗളർ പന്ത് റിലീസ് ചെയ്യുന്നതിന് മുന്നേ ബാറ്റ്സ്മാൻ ക്രീസ് വിട്ടിറങ്ങുന്നത് തീർത്തും അൺ ഫെയർ ആയിട്ടുള്ള ഒരു മുൻ‌തൂക്കം അയാൾക്കും അയാളുടെ ടീമിനും കിട്ടാൻ വേണ്ടി തന്നെയാണ്. എത്രയും എളുപ്പത്തിൽ സ്‌ട്രൈക്കർ പൊസിഷനിൽ എത്തുക ,സിംഗിളോ ഡബിളോ ഓടുമ്പോൾ അഡ്വാൻറ്റേജ് ലഭിക്കുക ഇതൊക്കെയാണ് ലക്ഷ്യം . ഇങ്ങനൊരു റൂൾ ഇല്ലാരുന്നെങ്കിൽ ചിലരൊക്കെ പിച്ചിന്റെ മധ്യത്തിൽ വരെ എത്തിയേനെ ബൗളർ പന്ത് റിലീസ് ചെയ്യുന്നതിന് മുന്നേ. ജോസ് ബട്ലർ ഇത്തരത്തിൽ റൺ ഔട്ട് ആക്കപ്പെടുന്നത് രണ്ടാം തവണയാണ്.ഇതിനു മുന്നെയൊരു ഏകദിന മത്സരത്തിൽ ശ്രീലങ്കൻ ബൗളർ ഒരു തവണ വാണിംഗ് കൊടുത്ത ശേഷം വീണ്ടും ആവർത്തിക്കുമ്പോഴാണ് ജോസിനെ മങ്കാദിംഗിലൂടെ ഔട്ട് ആക്കുന്നത് . ജോസ് എന്നല്ല ഒരു ബാറ്റ്സ്മാനും ഇത്തരമൊരു അൺ ഫെയർ അഡ്വാൻറ്റേജ് എടുക്കേണ്ട കാര്യവുമില്ല.ഇനി നിയമത്തിലേക്ക് വരാം .

the updated Law 41.16 specifies: “If the non-striker is out of his/her ground from the moment the ball comes into play to the instant when the bowler would normally have been expected to release the ball, the bowler is permitted to attempt to run him/her out.” വാണിംഗ് കൊടുക്കണം എന്നൊരു നിയമമേ ഇല്ലെന്നത് ആദ്യമേ പറയുന്നു . സൊ,സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന വാദം അവിടെ നിർത്തിഇവിടെ ചർച്ച വരേണ്ടത് അശ്വിന്റെ നോർമൽ ഡെലിവറി സ്ട്രൈഡ് ആയിരുന്നോ അതോ അയാൾക്ക് ആ പന്തെറിയാനുള്ള യാതൊരു ഉദ്ദേശ്യവും ഇല്ലായിരുന്നോ എന്നത് മാത്രമാണ് .റീപ്ളേസ് & പിക്സ് കുറെ കണ്ടതിൽ നിന്ന് അശ്വിന്റെ ഫ്രണ്ട് ഫുട്ട് ലാൻഡ് ചെയ്യുന്ന സമയത്തു ജോസ് ക്രീസിൽ തന്നെയുണ്ട് എന്നത് വ്യക്തമാണ് .പ്രീ പ്ലാൻഡ് ആയിരുന്നില്ല എന്നാണു അശ്വിൻ പറയുന്നതെങ്കിലും ജോസിന്റെ ഈയൊരു ഹാബിറ്റ് വ്യക്തമായി അറിയാവുന്ന ഒരു കുശാഗ്രബുദ്ധിയായ ക്രിക്കറ്ററുടെ തന്ത്രമായി കാണുന്നു. ഇവിടെ തേഡ് അമ്പയർക്ക് അത് ഡെഡ് ബോൾ വിളിക്കാമായിരുന്നു .ഇവിടെയും അശ്വിന്റെ ആക്ഷനിൽ സ്വതവേയൊരു pause ഉള്ളത് കൊണ്ട് അയാളുടെ ക്ര്യത്യമായ ഡെലിവറി ടൈം നിശ്ചയിക്കാനും ബുദ്ധിമുട്ടാണ് .ഒരിക്കലും നിലക്കില്ലാത്ത തർക്കമാണ് .

1981 ലെ അണ്ടർ ആം ഇൻസിഡന്റ് എടുക്കാം .അവസാന പന്തിൽ ന്യുസിലാന്റിനു ജയിക്കാൻ 6 റൺസ് വേണമെന്നിരിക്കെ ഗ്രെഗ് ചാപ്പൽ അനിയൻ ട്രെവർ ചാപ്പലിനോട് പറയുന്നത് പന്ത് അണ്ടർ ആം ആയി എറിയാനാണ് .പന്ത് അണ്ടർ ആം ആയി ഉരുട്ടിയെറിഞ്ഞു ട്രെവർ ചാപ്പൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളി ജയിക്കുകയും ചെയ്തു. കാര്യം എന്താണെന്ന് വച്ചാൽ അത് ക്ര്യത്യമായി നിയമത്തിന്റെ പരിധിയിൽ വരുന്നതായിരുന്നു എന്നതാണ്.ആയൊരു സംഭവം ക്രിക്കറ്റിന്റെ മാന്യത കളങ്കപ്പെടുത്തിയെന്നത് സത്യമാണെങ്കിലും അവിടെ പ്രതികൂട്ടിൽ നിന്നത് നിയമങ്ങളാണ് .അണ്ടർ ആം ബൗളിങ് നിരോധിക്കപ്പെടുകയും ചെയ്തു.ഇവിടെ മങ്കാദിംഗ് നിരോധിക്കപ്പെടാത്തത് ബാറ്റ്സ്മാൻ അൺ ഫെയർ അഡ്വാൻറ്റേജ് എടുക്കാൻ ശ്രമിക്കുന്നു എന്നത് കൊണ്ട് തന്നെയാണ്. ബൗളർ ഈ നിയമം മാനിപുലേറ്റ് ചെയ്തിതൊരു ആയുധമാക്കാൻ ശ്രമിക്കുന്നു എന്നും ആരോപിക്കാം .അപ്പോഴും അതിനു കാരണം ബാറ്റ്സ്മാൻ ക്രീസ് വിട്ടിറങ്ങാൻ കാണിക്കുന്ന തിടുക്കം തന്നെയാണ് .

കോര്ട്നി വാൽഷിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റുകൾക്കായി വെയിറ്റ് ചെയ്യുന്നു . കോര്ട്നി വാൽഷോരു മാന്യന്മാരിൽ മാന്യനും അശ്വിൻ ഒരു ഭീകരനായ അസാന്മാർഗിയുമായി ചിത്രീകരിക്കാതെ ഉറക്കം വരില്ല എന്ന മട്ടാണ്.ലോകകപ്പ് സെമിഫൈനൽ പോലൊരു വേദിയിൽ സലിം ജാഫറെ മങ്കാദിംഗ് ചെയ്യാനായുള്ള അവസരം കിട്ടിയിട്ടും വേണ്ടെന്നു വച്ചയാളോട് ക്രീസിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ട വാൽഷ് മത്സരം വെസ്റ്റ് ഇൻഡീസ് പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റ് ഉള്ളിടത്തോളം സ്മരിക്കപ്പെടുന്ന പ്രവർത്തിയാണ് ചെയ്തത്.തീർച്ചയായും മാന്യന്മാരിലെ മാന്യൻ . പാക്കിസ്‌താനു ജയിക്കാൻ അവസാനപന്തിൽ രണ്ടു റൺസ് വേണ്ട അവസ്ഥയിലാണ് വാൽഷ് ഇത്തരമൊരു മാതൃക കാട്ടിക്കൊടുത്തത്.അവസാന പന്തിൽ രണ്ടു റൺസടിച്ചു പാക്കിസ്ഥാൻ ജയിക്കുകയും ചെയ്തു.ഒരാളും വാൽഷിനെതിരെ എന്ത് കൊണ്ടന്നു മങ്കാഡിംഗ് നടത്തിയില്ല എന്നൊരു ചോദ്യം എറിഞ്ഞില്ല . അതയാളുടെ സ്വന്തം തീരുമാനമായിരുന്നു .#റെസ്‌പെക്ട് . ഞാനത് ചെയ്യില്ല ,ബട്ട് ചെയ്തയാൾ പൂർണമായും നിയമത്തിനുള്ളിൽ ആയിരുന്നു ,as simple as that .

ജെന്റിൽമാൻ “സ്‌ ഗെയിം ,മൈ ഫുട്ട് ..ക്രിക്കറ്റ് ഒരുപാട് വളർന്നു കഴിഞ്ഞു ,മാച്ച് ഫിക്സിംഗ് ,സ്പോട്ട് ഫിക്സിംഗ് , ബാൾ ടാമ്പറിംഗ് ,ബെറ്റിങ് ഇതെല്ലാം ആവശ്യത്തിലധികം മാന്യത കൂട്ടിക്കഴിഞ്ഞു .ഇംഗ്ലണ്ടിലെ അരിസ്റ്റോക്രാസ്റ്റുകളുടെ കാഴ്ചപ്പാട് അടിച്ചേൽപ്പിച്ച ജെന്റിൽമാൻ ഇമേജ് ബ്രെക്ക് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു .സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് മോങ്ങികൾ ..ജസ്റ്റ് ഫേക്ക് ഓഫ് .ഇഫ് ഇറ്റ്സ് വിത്തിൻ ദ റൂൾസ് ..ആർഗ്യുമെന്റ് ഷുഡ് ബി എബൌട്ട് ദ റൂൾസ് . .അശ്വിന് സ്വന്തം ടീമിന്റെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടാണോ ഇത് ചെയ്തത് ?ജോസ് ബട്ലര്ക്ക് ശേഷം വരുന്ന സ്റ്റീവൻ സ്മിത്ത് ,ബെൻ സ്റ്റോക്ക്സ് ,ത്രിപാഠി, ക്രീസിലുള്ള സഞ്ജു സാംസൺ എന്നിവരിൽ നിങ്ങൾക്ക് വിശ്വാസമില്ലേ ?പിന്നെ മത്സരം തോറ്റത് ഇതുകൊണ്ടാണ് എന്നൊക്കെ കരയുന്നത് ദയനീയമാണ് .സഞ്ജു സാംസൺ,ബെൻ സ്റ്റോക്ക്സ് ,ത്രിപാഠി ,സ്റ്റീവൻ സ്മിത്ത് ..24 പന്തിൽ 39 റൺസ് എടുത്ത് ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹലുവ ബോൽ എന്നും പറഞ്ഞു ഡഗ് ഔട്ടിൽ ഇരുന്നു രോദിച്ചോളൂ .സൊ കോൾഡ് purists വീട്ടിലിരുന്നും ..മത്സരം ജയിച്ചെങ്കിലും നിങ്ങൾ പരാജിതനാണ് അശ്വിൻ ..മീ മീ ..ങേ ങ്ങൂ .

https://www.facebook.com/sangeethsanju4/posts/10161844603535294

(The facebook post is published as original. its not edited)