പുതിയ ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും, മത്സരം മുറുകുന്നു

ഐപിഎല്ലില്‍ പുതിയതായെത്തുന്ന രണ്ടു ടീമുകളെ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ കിടമത്സരം. ടെന്‍ഡര്‍ വാങ്ങാനുള്ള തിയതി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വന്‍കിട വിദേശ ബിസിനസ് ഗ്രൂപ്പുകളും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്ത് വന്നിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായ സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്യുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ കമ്പനികള്‍.

The truth behind claims Manchester United owners the Glazers are set to sell millions of shares - Manchester Evening News

ഈ മാസം അവസാന വാരം പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

IPL 2021: Number of matches each team needs to win to qualify for playoffs - SportzPoint

2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാലിത് 3000-3500 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.