ഇയാളെ പോലെ മറ്റൊരു കായികതാരത്തെയും മലയാളി അത്രയ്ക്ക് സ്‌നേഹിച്ചിട്ടില്ല

മുഹമ്മദ് സിനാന്‍

ഇയാളെ പോലെ മറ്റൊരു കായിക താരത്തെയും മലയാളി അത്രയ്ക്ക് സ്‌നേഹിച്ചിട്ടില്ല. ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ ഫേമസ് ആയ മലയാളി അത് ശ്രീശാന്ത് ആകും എന്നതില്‍ തര്‍ക്കം ഇല്ല. ശ്രീശാന്ത് ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു ഒരു മാസം മുന്നേ മാത്രഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ ഒരു ലേഖനം ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് ഉള്ള ദൂരം വളരെ വലുതാണ് എന്നും പറഞ്ഞു. പക്ഷെ കൃത്യം ഒരു മാസത്തിനകം രഞ്ജി ട്രോഫിയിലെ ഹാട്രിക് കൊണ്ട് സെലക്ടര്‍ മാരുടെ കണ്ണില്‍ പെട്ടു ശ്രീശാന്ത് മലയാളികളുടെ അഭിമാനമായി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറി.

ശ്രീലങ്കയ്ക്ക് എതിരെ Debute മല്‍സരത്തില്‍ ആദ്യ പന്ത് ശ്രീ എറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വലിയ കൗദുകം ഉണ്ടായിരുന്നു. ഒരു മലയാളി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു നിറഞ്ഞാടുന്ന ഒരു കാഴ്ച. അത് അത്രമേല്‍ മനോഹരം ആയിരുന്നു. കന്നി മത്സരത്തില്‍ 2 വിക്കറ്റും ശ്രീശാന്ത് വീഴ്ത്തി. കേരളത്തിലെ പാടത്തും പറമ്പിലും, എല്ലാം ടെന്നീസ് ബോളു കൊണ്ടും, കോര്‍ക്ക് ബോളും കൊണ്ടും പേസ് എറിഞ്ഞു കളിച്ചിരുന്ന ആക്കാലത്തെ യാവ്വനങ്ങളുടെയും, കൗമരക്കാരുടെയും പ്രതിനിധിയായി അയാള്‍ മാറി. പലരും അയാളെ ഒരു പ്രചോദാനമായി കണ്ടു.

അതിമനോഹരമായ ആക്ഷനും വ്രിസ്റ്റ് പൊസിഷനും ആയിരുന്നു ശ്രീയുടേത്. തുടര്‍ച്ചയായി 145 km സ്പീഡില്‍ പന്ത് എറിയാന്‍ ഉള്ള കഴിവും അദ്ദേഹത്തെ കൂടുതല്‍ വ്യത്യസ്തനാക്കി. ചുരുങ്ങിയ കാലം കൊണ്ട് ശ്രീ ഇന്ത്യയുടെ അഭിവാജ്യ ഘടകങ്ങളില്‍ ഒന്നായി മാറി. ഇംഗ്‌ളണ്ടിനെതിരെരെയുള്ള 6 വിക്കെറ്റ് നേട്ടവും ടെസ്റ്റ് മത്സരങ്ങളിലെ മികവും എടുത്ത് പറയാവുന്ന ഒന്നായിരുന്നു. കാലം ഒരുപാട് മുന്നോട്ടു കുതിച്ചു. ട്വന്റി ലോകക്കപ്പ് നേടിയ ടീമിലും എകദിന ലോകക്കപ്പ് നേടിയ ടീമിലും അംഗമാവാന്‍ അയാള്‍ക്ക് സാധിച്ചു. പില്‍കാലത്ത് വിവാദങ്ങളില്‍ പെട്ടു പോയി എങ്കിലും അയാള്‍ നേടിയെടുത്ത ചരിത്രങ്ങളെ വെച്ചു നോക്കിയാല്‍ അയാള്‍ക്ക് തെളിയിക്കാന്‍ ബാക്കി ഒന്നും ഉണ്ടായിരുന്നില്ല.ആഗ്രസിവ് ആയിരുന്നു ശ്രീ അതാണ് പലരെയും ചൊടിപ്പിച്ചത്.

ഒടുവില്‍ താന്‍ നിരപരാധി ആണ് എന്ന് കോടതി പറഞ്ഞപ്പോയെക്കും കാലം ഒരുപാട് പിന്നട്ടിരുന്നു. എങ്കിലും കരിയറിന്റെ അവസാന സമയത്തും ഇന്നലെ വന്ന കേരള രഞ്ജി ട്രോഫി തരങ്ങള്‍ക്കൊപ്പം അയാള്‍ വീണ്ടും കളത്തിലിറങ്ങി. പഴയ ആയുധങ്ങള്‍ ഒന്ന് കൂടെ മൂര്‍ച്ച കൂട്ടിയെടുത്തു. പ്രിയപ്പെട്ട ശ്രീശാന്ത് താങ്കള്‍ക്ക് ഇനി തെളിയിക്കാന്‍ ഒന്നുമില്ല. നിങ്ങള്‍ തന്നെ പറഞ്ഞപോലെ നാട്ടിലെ കോതമംഗലത്തെ അമ്പലമുറ്റത്ത് ടെന്നീസ് ബോളില്‍ കളി തുടങ്ങി ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച താങ്കള്‍ക്കു എന്താണ് തെളിയിക്കാന്‍ ഉള്ളത്.

Read more

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7