നിര്‍ഭാഗ്യം വേട്ടയാടി, ടി20യില്‍ കിവീസിന്റെ ഇംഗ്ലീഷ് കുരുതി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. 14 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ന്യൂസിലന്‍ഡ് തകര്‍ത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഗ്രാന്‍ഡ് ഹോമിന്റെ മികവിലായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2-1ന് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെടുത്തത്. ഗ്രാന്‍ഡ് ഹോം 35 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സെടുത്തു. ഗുപ്റ്റില്‍ 33-ഉം ടൈലര്‍ 27-ഉം നീഷാം 20-ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ മധ്യനിര തകര്‍ന്നതോടെ തോല്‍വി വഴങ്ങുകയായിരുന്നു. ഓപ്പണര്‍ മലാന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 34 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സാണ് മലാന്‍ നേടിയത്. വിന്‍സ് 49 റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ പിടിച്ച് നില്‍ക്കാനായില്ല. 14.6 ഓവറില്‍ മൂന്നിന് 139 എന്ന നിലയില്‍ നിന്ന് 20 ഓവറില്‍ ഏഴിന് 166 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു.

ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഫെര്‍ഗൂസന്റേയും തിക്ക്‌നറുടേയും പ്രകടനമാണ് നിര്‍ണാ യകമായത്