ഫാഫ് ഡ്യൂപ്‌ളെസിയെ നായകനാക്കിയത് മോശം തീരുമാനം ; ആര്‍.സി.ബിയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മത്സരം തുടങ്ങാനിരിക്കെ ആര്‍സിബി നായകനെ പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ വിരാട്‌കോഹ്ലിയ്്ക്ക് പകരക്കാരനായി ആര്‍സിബി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും സൂപ്പര്‍ ബാറ്റ്സ്മാനുമായ ഫഫ് ഡുപ്ലെസിസിനെ പ്രഖ്യാപിച്ചത് ഗുണകരമാകില്ലെന്ന്് വിദഗ്ദ്ധര്‍.

കഴിഞ്ഞ സീസണോടെയാണ് വിരാട് കോഹ്ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞത്. സിഎസ്‌കെയില്‍ നിന്നും ഇത്തവണ മെഗാ ലേലത്തിലൂടെയാണ് ഫഫ് ഡ്യൂപപ്ലെസിയെ ആര്‍സിബി സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡ്യൂപ്‌ളെസിസുമായി ബന്ധപ്പെട്ട് അനേകം പ്രശ്‌നങ്ങളാണ് വിമര്‍ശകര്‍ പറയുന്നത്. യുവതാരങ്ങളെ വെച്ച തന്ത്രം മെനയുന്ന ആര്‍സിബിയുടെ ശൈലിയോട് പൊരുത്തപ്പെടാന്‍ ഫഫ് ഡ്യൂപ്‌ളെസിസിന പെട്ടെ്ന്ന് കഴിഞ്ഞേക്കണമില്ലെന്നതാണ് ഒരു പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിലവില്‍ പൂര്‍ണ്ണ ഫിറ്റ്നസുള്ള താരമാണെങ്കിലും 38കാരനായ ഡുപ്ലെസിസിന് ഇനി എത്ര സീസണ്‍ കളിക്കാനാവുന്നത് പ്രശ്‌നമാണെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഡുപ്ലെസിസിനെ നായകനാക്കി മുന്നോട്ട് പോകുന്നത് വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ ടീമിനെ സഹായിച്ചേക്കില്ല. ഇത്തവണ മുംബൈയിലെ മൂന്ന് മൈതാനങ്ങളിലും പൂനെയിലുമായി മത്സരങ്ങള്‍ നടക്കുമ്പോള്‍. മുംബൈയില്‍ വാംഖഡെ ഒഴികെയുള്ള പിച്ചുകളില്‍ ഡുപ്ലെസിസിന് വലിയ അനുഭവസമ്പത്തില്ല എന്നതും പ്രശ്‌നമാണ്.

ഇന്ത്യന്‍ സാഹചര്യങ്ങളിലെ പരിചയമില്ലായ്മയും താരത്തിന് തിരിച്ചടിയായേക്കും. ഫഫ് ഡുപ്ലെസിസിന്റെ ബാറ്റിങ്ങില്‍ ടീം വലിയ പ്രതീക്ഷയാണ് വെക്കുന്നത്. ഓപ്പണിങ്ങിലോ മൂന്നാം സ്ഥാനത്തോ ഡുപ്ലെസിസ് ബാറ്റ് ചെയ്യാനാണ് സാധ്യത. അവസാന സീസണിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു ഡുപ്ലെസിസ്. എന്നാല്‍ നായകനെന്ന നിലയില്‍ ഉത്തരവാദിത്തം ലഭിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

ഡുപ്ലെസിസ്-വിരാട് കോലി- ഗ്ലെന്‍ മാക്സ് വെല്‍ കൂട്ടുകെട്ടിലൂന്നിയാണ് ഇത്തവണ ടീം തന്ത്രം മെനയുന്നത്. എന്നാല്‍ ഡുപ്ലെസിസിന് ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാവാത്ത സാഹചര്യം ഉണ്ടായാല്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.