മേജർ രവിയുടെ ബുള്ളറ്റ് ഇർഫാൻ പത്താന് നേരെ, താരത്തിന്റെ മറുപടി പ്രതീക്ഷിച്ച് ആരാധകർ

കഴിഞ്ഞ ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗിർപുരിയിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് തരത്തിൽ ചർച്ചകൾ സജീവമാണ്.

ഇതിനിടയിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. ട്വീറ്റിനെ അനുകൂലിച്ചാണോ പ്രതികൂലിച്ചാണോ അമിത് മിശ്ര എത്തിയതെന്നും വ്യക്തമായിരുന്നില്ല. ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളായ താരങ്ങളാണ് ഇരുവരുമെന്ന പറഞ്ഞ് സംഘർഷം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് പത്താനെ എതിർത്തുകൊണ്ട് എത്തിയിരിക്കുന്നത് മേജർ രവിയാണ്.

‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ…’ എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങൾ വരുന്നതിനിടയിലാണ് അമിത് മിശ്രയുടെ മറു ട്വീറ്റ്. പകുതിയിൽ അവസാനിപ്പിച്ച ട്വീറ്റ് അമിത് മിശ്ര പൂർത്തീകരിച്ചു. ‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേർ മാത്രം തിരിച്ചറിയുന്നു എന്നായിരുന്നു അമിത് മിശ്രയുടെ മറു ട്വീറ്റ്. ഇത് വലിയ തർക്കമായി നില്കുന്നതിനിടെയാണ് മേജർ രവിയുടെ വരവ്.

ട്വീറ്റിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “എന്ത് പക്ഷേ, ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകൻ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഇഷ്ടപ്പെടുന്നു. അതിനപ്പുറമൊന്നുമില്ല. ജയ്ഹിന്ദ്” പത്താൻ വർഗീയ വേർതിരിവ് ഉണ്ടാക്കാൻ നോക്കുന്നു എന്നും ഇവിടെ എല്ലാ മതങ്ങളും തമ്മിൽ സ്നേഹത്തിലാണ് കഴിയുന്നത് എന്നുമാണ് മേജർ രവി ഉദ്ദേശിച്ചതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.