വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പര്‍ താരം; ഞെട്ടി ക്രിക്കറ്റ് ലോകം

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മഹ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്. സിംബാബ്‌വെക്കെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തിയതിന് പിന്നാലെയാണ് മഹ്മദുള്ളയുടെ വിരമിക്കല്‍ പ്രഖ്യാപനം.

50 ടെസ്റ്റില്‍ നിന്ന് 31.77 എന്ന ബാറ്റിംഗ് ശരാശരിയില്‍ 2914 റണ്‍സ് ആണ് മഹ്മദുള്ള നേടിയിട്ടുള്ളത്. 5 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള താരം 43 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Bangladesh all-rounder Mahmudullah makes shock decision to retire from Test  cricket | Cricket - Hindustan Times

സിംബാബ്‌വെക്കെതിരെ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ താരം 150 റണ്‍സ് നേടിയിരുന്നു. മഹ്മദുള്ളയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഇത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ സിംബാബ്‌വെക്കെതിരെ 237 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശ് നേടി.

Mahmudullah makes shock decision to retire from Test cricket

ടെസ്റ്റ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചോദ്യം ചെയ്തു. വിരമിക്കാനുള്ള തീരുമാനം വൈകാരികമായ നിമിഷത്തില്‍ സ്വീകരിച്ചതാണോ അതോ വേണ്ടവിധം ആലോചനകള്‍ നടത്തിയതിന് ശേഷമാണോ എന്ന് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.