ഞാനത് ആഗ്രഹിച്ചിരുന്നു, ധോണിയോടെങ്കിലും സെലക്ടര്‍മാര്‍ അത് ചെയ്യണം: സെവാഗ്

വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകളില്‍ ഇടപെട്ട് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സെവഗ്. ധോണി എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം ആണെന്നും സെലക്ടര്‍മാര്‍ തങ്ങളുടെ പദ്ധതികളില്‍ ധോണി ഉണ്ടോ ഇല്ലയോ എന്ന് ധോണിയെ അറിയിക്കണമെന്നും സെവാഗ് പറയുന്നു.

തന്റെ വിരമിക്കല്‍ സമയത്ത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തന്നോട് ഇക്കാര്യം ചോദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായും സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘ധോണി എപ്പോ വിരമിക്കണമെന്ന് ധോണിക്ക് തീരുമാനിക്കാം. സെലക്ടര്‍മാരുടെ ചുമതല ധോണിയോട് ഇനിയുളള മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണിയെ പരിഗണിക്കില്ലെന്ന് അറിയിക്കുക എന്നതാണ് എന്നോടും ഇതുപോലെ സെലക്ടര്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു’ സെവാഗ് പറഞ്ഞു.

ലോകകപ്പില്‍ ധോണിയുടെ മോശം പ്രകടനമാണ് ധോണി വിരമിക്കണമെന്ന മുറവിളി ഉയരാന്‍ കാരണം. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറടക്കമുളള താരങ്ങള്‍ ധോണി മാറിനില്‍ക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.