'അന്ന് എനിക്കുണ്ടായ അനുഭവം ഒരിക്കലും മറ്റാര്‍ക്കും ഉണ്ടാവരുതേ...'; മനസ്സ് തുറന്ന് ജയവര്‍ധനെ

2011 ലെ ലോക കപ്പ് ഫൈനലില്‍ നിക്കുണ്ടായ അനുഭവം ഒരിക്കലും മറ്റാര്‍ക്കും ഉണ്ടാവരുതേ എന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ. അന്താരാഷ്ട്ര കരിയറിലെ തന്റെ ഏറ്റവും മികച്ച ഇന്നിംഗസായിരുന്നു 2011 ലോക കപ്പ് ഫൈനലിലേതെന്നും വ്യക്തിപരമായി തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു അതെന്നും ജയവര്‍ധനെ പറഞ്ഞു.

“ലോക കപ്പ് ഫൈനല്‍ മത്സരമായിരുന്നു അത്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിച്ചു എന്ന പ്രത്യേകതയും, ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ അത് എന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു, വ്യക്തിപരമായി ഏറ്റവും പ്രത്യേകത നിറഞ്ഞത്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്റെ തലയിലുണ്ടായിരുന്ന ഗെയിം പ്ലാനുകള്‍, അത് നടപ്പാക്കിയ രീതി, ടെമ്പോ എന്നിവയൊക്കെ ഓര്‍ക്കുമ്പോള്‍ ആ മത്സരം വിജയിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിപരമായി എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്” ജയവര്‍ധനെ പറഞ്ഞു.

Jayawardene Refutes Claim That The 2011 World Cup Final Was Fixed

ലോക കപ്പ് ക്രിക്കറ്റ് ഫൈനലില്‍ തോറ്റ ടീമിന് വേണ്ടി സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് ജയവര്‍ധനെ. മത്സരത്തില്‍ ജയവര്‍ധനെ 88 പന്തില്‍ 103 റണ്‍സ് നേടിയിരുന്നു. നാലാമനായി ഇറങ്ങിയ താരം ടീമിന് 274 എന്ന മോശമല്ലാത്ത സ്‌കോറും സമ്മാനിച്ചിരുന്നു. എന്നാല്‍ കിരീടത്തിലേക്ക് മാത്രം നടന്നടുക്കാനായില്ല.

MS Dhoni

2011 ലെ ഇന്ത്യയുടെ ലോക കപ്പ് നേട്ടത്തിന് 10 വയസ് തികഞ്ഞിരിക്കുകയാണ്. 2011 ഏപ്രില്‍ 2 രാത്രിയിലാണ് ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ലോക കപ്പില്‍ മുത്തമിട്ടത്. 28 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ലോക കപ്പ് നേട്ടമായിരുന്നു ഇത്. ഫൈനലില്‍ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ ഇന്ത്യ തോല്‍പ്പിച്ചത്.