മധ്യപ്രദേശില്‍ ശബരിമല ഇല്ലാത്തത് അവിടുത്തെ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗ്യം, പേരാത്തതിന് പിള്ളേര്‍ക്ക് പരീക്ഷയും ഇല്ല..!

അഖില്‍ രാജീവ്

ഇന്നലെ ചുമ്മാ ഒന്ന് ഹോട്ട് സ്റ്റാര്‍ നോക്കിയപ്പോഴാണ് ക്രിക്കറ്റ് കളി ഉണ്ടെന്ന് മനസ്സിലായത്. അപ്പോഴാണ് ഇന്‍ഡോറിലെ ഒക്കുപ്പന്‍സി ശ്രദ്ധിച്ചത്.. ഏറെ കുറെ എല്ലാ സീറ്റും ഫില്ലാണ്. അതും ഒരു വര്‍ക്കിംഗ് ഡേയില്‍. ഞാന്‍ അസ്ത്രപ്രജ്ഞന്‍ ആയി പോയി.

എനിക്കീ മധ്യപ്രദേശിലെ ജനതയോട് ഒക്കെ ഒരുതരം സഹതാപമാണ് ഇപ്പോള്‍ തോന്നുന്നത്. ആദ്യ 2 കളിയും ഇന്ത്യ ജയിച്ച സ്ഥിതിക്ക് തീര്‍ത്തും അപ്രസക്തമായ ഒരു മൂന്നാം മത്സരം എന്തിന് ഇവര്‍ സ്റ്റേഡിയത്തില്‍ വന്നു നേരില്‍ കാണുന്നു, ക്രിക്ക് ബസ്സില്‍ സ്‌കോര്‍ നോക്കിയാല്‍ പോരേ..

ഏറ്റവും രസകരമായ വസ്തുത എന്തെന്നാല്‍, ഇതൊരു ഏകദിന മത്സരം ആണെന്നതാണ്. മരിച്ചു മണ്ണടിഞ്ഞു പോയ ആ പഴയ ഏകദിന ഫോര്‍മാറ്റ്. ഒരുപക്ഷേ അവിടെ എക്‌സാം ടൈം അല്ലാത്തൊണ്ടാവും എല്ലാരും ക്രിക്കറ്റ് കാണാന്‍ വന്നത്.

പിന്നെ എല്ലാറ്റിലും ഉപരി മധ്യപ്രദേശില്‍ ശബരിമല ഇല്ലാത്തത് അവിടുത്തെ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗ്യം.

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്