മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്!

ഇന്ത്യയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിനായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആറടി ഉയരമുളള പുതുമുഖ പേസ് ബൗളര്‍ ലംഗി എങ്ടി പ്രതീക്ഷ തെറ്റിച്ചില്ല. വിലപ്പെട്ട ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ പിഴുതെടുത്ത യുവതാരം ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരം എന്ന നേട്ടവും സ്വന്തമാക്കി. മത്സരത്തില്‍ വെറും 39 റണ്‍സ് വഴങ്ങി ആറ് ഇന്ത്യന്‍ വിക്കറ്റുകളാണ് ലംഗി എങ്ടി പിഴുതെടുത്തത്.

സാക്ഷാല്‍ വിരാട് കോഹ്ലിയുംം കെഎല്‍ രാഹുലും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമെല്ലാമാണ് ആദ്യ മത്സരത്തില്‍ തന്നെ ഈ 21 കാരന്റെ ഇരയായി മാറിയത്. ഇതില്‍ കോഹ്ലിയെ എല്‍ബി വിക്കറ്റില്‍ കുടുക്കിയ എങ്ടിയുടെ ബൗളിംഗ് അതിമനോഹരമായിരുന്നു. ഇന്ത്യന്‍ നായകനെ അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായനാക്കി ഗ്രൗണ്ടില്‍ ഇരുത്തിച്ചാണ് ഈ ദക്ഷിണാഫ്രിക്കന്‍ യുവബൗളര്‍ വിക്കറ്റ് പിഴുതെടുത്തത്.

21 കാരനായ ലുംഗി ആറടിയോളമുളള തന്റെ ഉയരകൊണ്ട് തീതുപ്പുന്ന തന്റെ പന്തുകളെറിയുന്നത്. സ്ഥിരമായി 140 വേഗത്തില്‍ പന്തെറിയുന്ന ഈ യുവതാരം അരങ്ങേറ്റ ടെസ്റ്റില്‍ പ്രവചിച്ചത് പോലെ തന്നെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ബൗണ്‍സറാണ് ലുംഗി എങിടിയുടെ പ്രധാന ആയുധം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ യുവതാരം ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

റബാഡ ഫിലാന്‍ഡര്‍ മോര്‍ക്കല്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് പിറകില്‍ നാലാംപേസറായാണ് എങിടി ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. പരിക്കേറ്റ പേസ് ബൗളര്‍ ഡെയില്‍ സ്റ്റയിന് പകരമായാണ് ലുംഗി എങിടി ടീമില്‍ ഇടംപിടിച്ചത്.

മത്സര വിജയത്തോടെ പരമ്പരയും ദക്ഷിണാഫ്രിക്ക 2-0ത്തിന് മുന്നിലെത്തി.്. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.