ബാംഗ്ലൂരിനെ ട്രോളിയ ലഖ്‌നൗവിന് പൊങ്കാല, ഇന്നലെ വന്നവർ ഒക്കെ ബാംഗ്ലൂരിനെ കളിയാക്കാറായോ എന്ന് ചോദിച്ച് മുൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകൾ കളികളത്തിൽ ഏറ്റുമുട്ടുന്ന പോലെ കളത്തിന് പുറത്തും പരസ്പരം പോരടിക്കാറുണ്ട്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ടീമുകൾ കൊണ്ടും കൊടുത്തും മുന്നേറുന്ന കാഴ്ച പതിവാണ്. ഇന്നലെ നടന്ന മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ട്വിറ്റർ ഹാൻഡിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിഹസിക്കുക ഉണ്ടായി. അവരുടെ പ്ലേയിംഗ് ഇലവന്റെ ഗ്രാഫിക് ഉപയോഗിച്ച്, RCB യുമായി വാക്ക് യുദ്ധം ആരംഭിക്കാൻ LSG ഒരു ജനപ്രിയ ഹിന്ദി പദപ്രയോഗം ഉപയോഗിച്ചു. എന്നിരുന്നാലും, ഈ ട്വീറ്റ് ഇന്ത്യയുടെയും കർണാടകയുടെയും മുൻ ഫാസ്റ്റ് ബൗളർ ദൊഡ്ഡ ഗണേഷിന് അത്ര ഇഷ്ടപ്പെട്ടില്ല.

ആർ‌സി‌ബിയെ ‘ബേട്ട ‘ (മകൻ) എന്ന പദം ഉപയോഗിച്ചതിന് മുൻ വലംകൈയ്യൻ പേസർ എൽ‌എസ്‌ജിക്കെതിരെ ആഞ്ഞടിച്ചു. 2008-ൽ ഐപിഎൽ ആരംഭിച്ചതുമുതൽ അതിന്റെ ഭാഗമായ ഫ്രാഞ്ചൈസിയെ ട്രോളുന്നത് നല്ലതല്ലെന്ന് ഗണേഷ് പറഞ്ഞു. മുൻ ക്രിക്കറ്റ് താരം എൽഎസ്ജിയോട് “അതിൽ ഭേദഗതി വരുത്താൻ അഭ്യർത്ഥിച്ചു.

“സൗഹൃദമായിട്ടുള്ള സംസാരങ്ങൾ ക്രിക്കറ്റിൽ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അനാവശ്യമായി ട്രോൾ ചെയ്യുന്നത് നല്ലതല്ല . 2008 മുതൽ ഐപിഎല്ലിന്റെ ഭാഗമായ ഒരു ടീമിനെ ബേട്ട എന്ന് ഒരു പുതിയ വിളിക്കുന്ന രീതി നല്ലതല്ല,തിരുത്തുക” ഇതായിരുന്നു ഗണേഷിന്റെ വാക്കുകൾ.

Read more

ലഖ്‌നൗ ചെയ്ത ഈ ട്രോളിന് വലിയ പരിഹാസമാണ് ഇപ്പോൾ ലഭിക്കുന്നത്.