ഇനി കാണട്ടെ നിന്റെയൊക്കെ തന്ത്രം, ഒടുവിൽ തോൽവി സമ്മതിച്ച് കിവി പട; സച്ചിന്റെയും ദ്രാവിഡിന്റെയും ബുദ്ധിയെ എതിരാളികൾ നമിച്ച ദിനം

ക്രിക്കറ്റ് കളത്തിൽ സംഭവിക്കുന്ന ചില മുഹൂർത്തങ്ങൾ പിൽക്കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ തങ്ങി നിൽക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ നടന്നത്. ഒരു വശത്ത് ദ്രാവിഡ് ബാറ്റുചെയ്യുകയായിരുന്നു, മറുവശത്ത് സച്ചിൻ.

പന്ത് ഒരുപാട് സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു.  ദ്രാവിഡ് കളിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകയും ചെയ്തു. അപ്പോൾ അവർ ഒരു തന്ത്രം പയറ്റി: പന്തിന്റെ തിളങ്ങുന്ന വശമാണല്ലോ പന്ത് ഏത് വശത്തേക്ക് സ്വിങ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് . ബൗളർ ഇടതുവശത്ത് തിളങ്ങുന്ന ഭാഗം പിടിക്കുകയാണെങ്കിൽ സച്ചിൻ ഇടതുകൈയിൽ ബാറ്റ് പിടിക്കും.  വലതുവശത്താണെങ്കിൽ നേരെ തിരിച്ചും.

ഈ തന്ത്രം എന്താണെങ്കിലും ദ്രാവിഡിന് വർക്കായി, താരം മനോഹരമായിട്ട് കളിക്കാൻ തുടങ്ങി. ന്യൂസിലൻഡ് ടീം ഇത് കണ്ട് അമ്പരന്നു, അവർ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്തത് പോലെ നിന്നു . ഇത്രയും നേരം പതറിയ ദ്രാവിഡിന് എങ്ങനെയാണ് ഊർജം വന്നതെന്ന് അവർ അത്ഭുതപ്പെട്ടു. കുറച്ച് കഴിഞ്ഞാണ് അവർ സച്ചിൻ ചെയ്യുന്ന പ്രവർത്തി കണ്ടത്.

ഉടനെ ബൗളർ സച്ചിന്റെ അടുത്ത് വന്ന് പന്ത് കവർ ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പോൾ ഏത് കൈയിലാണ് നിങ്ങൾ ബാറ്റ് പിടിക്കുക (ഇന്ത്യക്കാരെ നിസ്സാരമായി കണ്ട പോലെ)

ഏത് സൈഡ് ബോൾ സ്വിംഗ് ചെയ്യുമെന്ന് അറിയില്ലെങ്കിൽ രണ്ട് കൈകളിലും ബാറ്റ് പിടിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ചതിനാൽ സച്ചിൻ രണ്ട് കൈകളിലും ബാറ്റ് പിടിക്കുന്ന കാഴ്ച കണ്ട് കിവിപ്പട വാപൊളിച്ച് നിന്നുപോയി. ഇന്ത്യക്കാരെ നിസാരമായി കാണരുതെന്ന് അന്ന് ന്യൂസിലൻഡിന് മനസിലായി.