സണ്‍റൈസേഴ്‌സിന് ഒപ്പം ഇതിഹാസങ്ങള്‍; കോച്ചിംഗ് ഇനി കസറും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഉശിരന്‍ പ്രകടനം ലക്ഷ്യമിടുന്ന മുന്‍ ചാമ്പ്യന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ട് ഇതിഹാസ താരങ്ങളെ കോച്ചിംഗ് സ്റ്റാഫില്‍ എത്തിച്ചു. വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ജീനിയസ് ബ്രയാന്‍ ലാറയും ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നുമാണ് എസ്.ആര്‍.എച്ചിന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം ചേര്‍ന്നത്. ഓസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനെ സഹപരിശീലകനായും നിയോഗിച്ചു.

സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് കോച്ച് ഉപദേശകന്‍ എന്നീ പദവികളിലാണ് ലാറയെ നിയമിച്ചത്. യുഎഇയില്‍ നടന്ന ഐപിഎല്‍ 2021 എഡീഷനില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ പരിശീലകനായിരുന്നു കാറ്റിച്ചിനെ ബ്രാഡ് ഹോഗിനെ മാറ്റിയാണ് അസിസ്റ്റന്റ് കോച്ചിന്റെ ചുമതലയേല്‍പ്പിച്ചത്. ഫീല്‍ഡിംഗ് കോച്ചായി ഹേമംഗ് ബദാനിയെയും തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനെ സണ്‍റൈസേഴ്സ് ബൗളിംഗ് കോച്ചായി നിയമിച്ചിരുന്നു.

നേരത്തേ, പരിശീലകന്‍ ട്രെവര്‍ ബെയ്ലിസിനെ സണ്‍റൈസേഴ്സ് പുറത്താക്കിയിരുന്നു. പകരം ടോം മൂഡിയെ പുതിയ പരിശീലകനായി നിയോഗിക്കുകയും ചെയ്തു.