ഫ്രാഞ്ചൈസി ടീമുകള്‍ ആകാംക്ഷയില്‍ ; ഓസ്‌ട്രേലിയയുടെ വമ്പന്‍ താരം ഐ.പി.എല്ലിലേക്ക് മടങ്ങിവരുന്നു

പരിക്കു അകറ്റി നിര്‍ത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് ഓസ്‌ട്രേലിയയുടെ ഇടംകൈയനായ വമ്പന്‍ താരം മടങ്ങി വരുന്നു. ഉടന്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ പങ്കെടുത്താല്‍ ഓസ്‌ട്രേലിയയുടെ വമ്പന്‍ ടൂറിനൊപ്പം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ താരം കളിക്കാനെത്തും.

2015 ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയന്‍ ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ഹോബാര്‍ട്ടില്‍ നടക്കുന്ന ആഷസിലെ അഞ്ചാം മത്സരത്തിന് മുമ്പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐപിഎല്ലിലെ മെഗാലേലത്തില്‍ പങ്കെടുക്കുന്ന കാര്യം താന്‍ ഗൗരവമായി ചിന്തിക്കുകയാണെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി.

Read more

2014 ലെയും 2015 ലെയും രണ്ടു സീസണുകളില്‍ മാത്രമാണ് സ്റ്റാര്‍ക്ക് ആകെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. രണ്ടു സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനൊപ്പം ആയിരുന്നു സ്റ്റാര്‍ക്ക് ഇറങ്ങിയത്. റോയല്‍ ചലഞ്ചേഴ്‌സിനായി 27 മത്സരങ്ങളില്‍ 34 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.