ലക്ഷ്മൺ പരിശീലിപ്പിക്കും, ദ്രാവിഡ് സിംബാവെയിലേക്ക് പറക്കില്ല.. അപ്രതീക്ഷിത നീക്കങ്ങൾ

ഓഗസ്റ്റ് 27 ന് യുഎഇയിൽ ആരംഭിക്കുന്ന പരമ്പരയ്ക്കും ഏഷ്യാ കപ്പിനും ഇടയിൽ ചെറിയ ഗ്യാപ് മാത്രമുള്ളതിനാൽ വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ ആക്ടിംഗ് മുഖ്യ പരിശീലകനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

“അതെ, വിവിഎസ് ലക്ഷ്മൺ സിംബാബ്‌വെയിൽ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ചുമതല വഹിക്കും. രാഹുൽ മാറി നിൽക്കുക അല്ല ഇപ്പോൾ . സിംബാബ്‌വെയിലെ ഏകദിന പരമ്പര ഓഗസ്റ്റ് 22 ന് അവസാനിക്കും, ഏഷ്യ കപ്പുമായി ചെറിയ ഇടവേള മാത്രമുള്ളതിനാൽ ദ്രാവിഡിന് അധികം സമയം കിട്ടില്ല ടീമിനൊപ്പം ആയിരിക്കാൻ. അതുകൊണ്ട് തന്നെ ലക്ഷ്മൺ പരിശീലകൻ ആയിരിക്കും സിംബാവേ പര്യടനത്തിൽ.”

“സിംബാബ്‌വെയിലെ ഏകദിന ടീമിനൊപ്പം കെ‌എല്ലും ഹൂഡയും മാത്രമേ ഉള്ളൂ എന്നതിനാൽ, ഹെഡ് കോച്ച് ടി20 ടീമിനൊപ്പമുണ്ടാകുമെന്നത് യുക്തിസഹമായിരുന്നു. സിംബാബ്‌വെയിൽ നടക്കുന്ന മൂന്ന് ഏകദിനങ്ങൾ ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹരാരെയിൽ നടക്കും.”

ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായതിനാൽ കെഎൽ രാഹുലും ദീപക് ഹൂഡയും ദുബായിൽ നിന്ന് നേരിട്ട് ഹരാരെയിലേക്ക് പറക്കുമെന്നും ഷാ അറിയിച്ചു. ബിസിസിഐയിലെ കൺവെൻഷൻ, സെക്കൻഡ് സ്ട്രിംഗ് അല്ലെങ്കിൽ എ ടീമുകൾ എല്ലായ്പ്പോഴും എൻസിഎയുടെ തലവന്റെ നിരീക്ഷണത്തിലാണ്, അതിനാൽ മെയിൻ ടീം മറ്റെവിടെയെങ്കിലും അസൈൻമെന്റിലായിരിക്കുമ്പോൾ ലക്ഷ്മൺ ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും.