'അവന്‍ ടീമിന്റെ ദീര്‍ഘകാല നായകന്‍'; തങ്ങളുടെ ഒന്നാമൻ എന്ന് സംഗക്കാര

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ദീര്‍ഘകാല നായകനാണെന്ന് വ്യക്തമാക്കി പരിശീലകന്‍ കുമാര്‍ സംഗക്കാര. ഏറെ പ്രതിഭാശാലിയായ താരമാണ് സഞ്ജുവെന്നും ഓരോ സീസണിന് ശേഷവും ടീമിന് താന്‍ എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് സഞ്ജു തെളിയിച്ചു കൊണ്ടേയിരിക്കുകയാണെന്നും സംഗക്കാര പറഞ്ഞു.

‘പുതിയ ഡാറ്റാ അനലിസ്റ്റിക് ടീമുമായി ചേര്‍ന്ന് കഠിനപ്രയത്നം നടത്തിയാണ് ആരെയൊക്കെ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചത്. അതില്‍ ആദ്യം തന്നെ സഞ്ജു സാംസണ്‍ വരികയായിരുന്നു. കാരണം ഞങ്ങളുടെ ഒന്നാമന്‍ അവനാണ്. ടീമിന്റെ ദീര്‍ഘകാല നായകന്മാരിലൊരാളാണ് സഞ്ജു. പ്രതിഭാശാലിയായ താരമാണവന്‍. ഓരോ സീസണിന് ശേഷവും ടീമിന് താന്‍ എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് സഞ്ജു തെളിയിക്കുകയാണ്.’

IPL 2021: Really miss those guys, says Rajasthan Royals director Kumar Sangakkara on Ben Stokes, Jofra Archer, Jos Buttler pull-outs

‘ഞങ്ങള്‍ ഇന്ത്യയുടെ യുവ ഓപ്പണറായ യശ്വസി ജയ്സ്വാളിനെ നിലനിര്‍ത്തി. വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണവന്‍. കഴിവുള്ള താരമായ അവന്‍ കഠിനാധ്വാനിയാണ്. പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കാനും അത് കളിയില്‍ കൊണ്ടുവരാനും കഴിവുണ്ട്. അതുകൊണ്ടാണ് അവന്‍ ഞങ്ങളുടെ നിലനിര്‍ത്തലുകളിലൊന്നായത്. ജോസ് ബട്ലറിന്റെ മികവിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്താണ് അവന് ചെയ്യാന്‍ സാധിക്കുകയെന്നത് ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. ടോപ് ഓഡറിലോ മധ്യനിരയിലോ എവിടെ കളിപ്പിച്ചാലും മാച്ച് വിന്നറാണവന്‍’ സംഗക്കാര പറഞ്ഞു.

Will Sanju Samson-Kumar Sangakkara partnership work for Rajasthan Royals? | Deccan Herald

എട്ട്കോടി ലഭിച്ചിരുന്ന സഞ്ജുവിനെ 14 കോടിക്കാണ് ഇത്തവണ റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. ബട്ട്ലര്‍ക്ക് 10 കോടിയും ജയ്‌സ്വാളിന് നാല് കോടിയുമാണ് രാജസ്ഥാന്‍ പ്രതിഫലം നല്‍കുന്നത്.