‘300 ഏകദിനങ്ങള്‍ കളിച്ചവനാ ഞാന്‍, എന്നെ വെറും മണ്ടനാക്കല്ലേ’; ധോണി എന്നോട് പൊട്ടിത്തെറിച്ചു;വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

Gambinos Ad

ധോണിയെ മറ്റ് കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റംകൊണ്ടാണ്. സമ്മര്‍ദ്ദങ്ങളെ ധോണി കൈകാര്യം ചെയ്യുന്നത് കണ്ട് എതിരാളികള്‍പോലും അദ്ദേഹത്തെ ആശ്ചര്യത്തോടെ നോക്കും. അങ്ങനെ ധോണിയ്ക്ക് ഒരു പേരും വീണു. ക്യാപ്റ്റന്‍ കൂള്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ധോണി അത്ര കൂളല്ലെന്ന് സഹകളിക്കാര്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

Gambinos Ad

ഇന്ത്യ ശ്രീലങ്ക ടി-20 മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 260 റണ്‍സ് പിന്തുടരാനിറങ്ങിയശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ അടിച്ച് തകര്‍ക്കുന്നു. ഇത് കണ്ട് പുതിയ തന്ത്രങ്ങള്‍ ധോണി ബോളര്‍മാര്‍ക്ക് ഉപദേശിച്ചുകൊണ്ടേയിരുന്നു.

https://www.instagram.com/explore/tags/Kuldeep/

എന്നാല്‍ യാദവിന് നല്‍കിയ നിര്‍ദ്ദേശം താരം കാര്യമായെടുത്തില്ല. ഇത് ധോണിയെ ചൊടിപ്പിച്ചു .ക്ഷുഭിതനായ ധോണി ഇങ്ങനെ പറഞ്ഞു.’ 300 മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്, എനിക്കെന്താ ഭ്രാന്താണെന്നാണോ വിചാരം?” ധോണി പൊട്ടിത്തെറിച്ചു.

പെട്ടന്നു തന്നെ കുല്‍ദീപ് ധോണി പറഞ്ഞതുപോലെ അനുസരിച്ചു. ഇതിനുപിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്തു. അത് കഴിഞ്ഞ് കുല്‍ദീപിന് അടുത്തെത്തിയ ധോണി ഇങ്ങനെ പറഞ്ഞു, ‘ഇതാണ് ഞാന്‍ പറഞ്ഞത് എന്ന്. മത്സരത്തില്‍ 52 റണ്‍സ് വഴങ്ങിയ കുല്‍ദീപ് 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.