ഇംഗ്ലണ്ടില്‍ കുല്‍ദീപ് ചുഴലി കൊടുങ്കാറ്റ്: ഇന്ത്യയ്ക്ക് പ്രതീക്ഷ

Gambinos Ad
ript>

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 268 റണ്‍സിന് പുറത്ത്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മാന്ത്രിക സ്പിന്നാണ് ഇത്രെയും റണ്‍സിന് ഒതുക്കിയത്. പത്ത് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് താരം നേടിയത്.

Gambinos Ad

നോട്ടിങ്ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബയര്‍സ്‌റ്റോവും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ ഇംഗ്ലണ്ടിന് ചൈനമന്‍ സ്പിന്നറായ കുല്‍ദീപിന്റെ പന്തുകള്‍ക്ക് മുട്ടുവിറച്ചതോടെ പതര്‍ച്ച തുടങ്ങി.

38 റണ്‍സ് വീതമെടുത്ത റോയിയേയും ബെയര്‍സ്‌റ്റോവിനേയും കുല്‍ദീപ് മടക്കി. പിന്നാലെയെത്തിയ ജോ റൂട്ടിനേയും യാദവ് എല്‍ ബി ഡബ്ല്യൂവിയില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്റെ നിലപരുങ്ങലിലായി. നായകന്‍ മോര്‍ഗനും കാര്യമായി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ഇന്ത്യയുടെ മറ്റൊരു സ്പിന്നര്‍ ചാഹല്‍ പവലിയനിലേക്ക് തിരിച്ചയക്കുകയായിരുന്നു.

അതേസമയം, ഒരുഘട്ടത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിന്റെയും ജോസ് ബ്ട്ട്‌ലറിന്റെയും അര്‍ധ സെഞ്ച്വറികളാണ് നേട്ടമായത്. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

നേരത്തെ ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനായാല്‍ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു സാധിക്കും. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ത്ഥ് കൗള്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍‌സ്റ്റോവ്, ജോ റൂട്ട്, ഇയന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.