അവരെ ഒഴിവാക്കിയാൽ തന്നെ കൊൽക്കത്ത രക്ഷപെടും,നിർദ്ദേശവുമായി ആകാശ് ചോപ്ര

ലോകോത്തര ബൗളറായ പാറ്റ് കമ്മിൻസിന് അത്ര നല്ല സമയത്തിലൂടെ അല്ല കടന്നുപോകുന്നത്. ഏറ്റവും മികച്ച ബൗളർ എല്ലാ കളിയിലും വലിയ പ്രഹരമാണ് ഏറ്റുവാങ്ങുന്നത്. അതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിന് എതിരെ കമ്മിൻസ് കൊൽക്കത്ത നിരയിൽ ഉണ്ടായിരുന്നില്ല. പകരമെത്തിയ സൗത്തിയാകട്ടെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഇന്ന് ടെലിയെ നേരിടാനിറങ്ങുന്ന കൊൽക്കത്ത നിരയിലേക്ക് കമ്മിൻസ് തിരികെ എത്തുമെന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

“പാറ്റ് കമ്മിൻസ് ഒരു കളിയിൽ 50 റൺസ് നേടിയെങ്കിലും ഇതുവരെ വഴങ്ങിയത് 150 ലേറെ റൺസാണ് . അദ്ദേഹം വിക്കറ്റ് വീഴ്ത്തുന്നില്ലെങ്കിൽ ടീമിന്റെ ബാലൻസിനെ ബാധിക്കും. അദ്ദേഹത്തിൽ നിന്ന് മാറി ടിം സൗത്തിയെ കളിക്കുന്നത് കൊൽക്കത്തയ്ക്ക് ഗുണം ചെയ്യും. ആന്ദ്രേ റസ്സൽ ഇതിനകം മികച്ച പ്രകടനങ്ങൾ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും നടത്തി കഴിഞ്ഞു . സുനിൽ നരെയ്‌നും ബാറ്റുകൊണ്ടു തിളങ്ങാനാകും. പാറ്റിലേക്ക് മടങ്ങാനാകും കൊൽക്കത്ത ഇഷ്ടപ്പെടുക, പക്ഷെ സൗത്തിൽ തന്നെ ഉറച്ച് നിൽക്കണം എന്നാണ് ഞാൻ പറയുന്നത്.”

നാല് മത്സരങ്ങളിൽ നിന്ന്, കമ്മിൻസ് 12 എക്കോണമിയിലാണ് നാല് വിക്കറ്റ് വീഴ്ത്തിയത് . സീസണിൽ നേടിയ 63 റൺസിൽ 52 റൺസും മുംബൈ ഇന്ത്യൻസിന് എതിരെ നേടിയതാണ്. സൂപ്പർ താരത്തിൽ നിന്ന് പ്രത്യേകിച്ച് ഡെത്ത് ഓവറിൽ പ്രതീക്ഷിച്ച പ്രകടനം ഉണ്ടായിട്ടില്ല.

ഫിഞ്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ “കെ‌കെ‌ആർ പ്ലേയിംഗ് ഇലവനിൽ ഫിഞ്ച് വേണ്ട എന്നാണ് , കാരണം അവൻ വരുമ്പോൾ ടീമിന് ഒന്നിലധികം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, ഇത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും . അവൻ തിരിച്ചെത്തിയാൽ, സാം ബില്ലിംഗിനെ ഒഴിവാക്കി ഷെൽഡൺ ജാക്‌സണെ ടീമിലെത്തിക്കണം.

ജാക്‌സൺ വരുമ്പോൾ നിങ്ങൾ അക്ഷരാർത്ഥത്തിൽ 10 ബാറ്റർമാരുമായാണ് കളിക്കുന്നത്, കാരണം അവൻ ബാറ്റിൽ സംഭാവന നൽകിയിട്ടില്ല. ഫിഞ്ചിനെ പുറത്താക്കി പകരം നരെയ്‌നും വെങ്കിടേഷ് അയ്യർക്കും ഒപ്പം ഓപ്പൺ ചെയ്യുന്നതാണ് നല്ലത്.”

Read more

എന്തയാലും മികച്ച പ്രകടനത്തോട് കൂടി ഒരു തിരിച്ചുവരവിനാണ് കൊൽക്കത്ത ഇന്ന് ശ്രമിക്കുന്നത്.