ഒടുവില്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണ് ബംഗളൂരുവും

ഇന്നലെ നടന്ന രാജസ്ഥാനെതിരായ മത്സരത്തില്‍ 7 വിക്കറ്റിന്റെ ദയനീയ പരാജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഏറ്റുവാങ്ങിയത്. നായകന്‍ വിരാട് കോഹ്ലിയും, സൂപ്പര്‍ താരം ഡിവില്ലേഴ്സും ബാറ്റിങ്ങില്‍ പരാജയപ്പെട്ടപ്പോള്‍ കീപ്പര്‍ പാര്‍ഥിവ് പട്ടേലാണ് ടീമിന് രക്ഷകനായെത്തിയത്.

എന്നാല്‍ ബംഗളൂരു ഉയര്‍ത്തിയ 159 വിജയ ലക്ഷ്യം രാജസ്ഥാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ട്ടത്തില്‍ മറികടന്നു. തോല്‍വിയോടെ സീസണിലെ ബാംഗ്ലൂരിന്റ തുടര്‍ച്ചയായ നാലാം പരാജയമാണിത്. ഇതോടെ ഒരു സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെടുന്ന ടീമുകളുടെ പട്ടികയില്‍ മൂന്നാമതായി ബാംഗ്ലൂരും ഇടം പിടിച്ചു.

6 തോല്‍വികളുമായി ഡല്‍ഹിയാണ് ഇതില്‍ മുന്നിലുള്ളത്. 2013 ലായിരുന്നു ഡല്‍ഹിയുടെ തുടര്‍ച്ചയായ ആറ് തോല്‍വികള്‍. 5 തോല്‍വികളുമായി മുംബൈ ഇന്ത്യന്‍സും , ഡെക്കാനും പട്ടികയില്‍ രണ്ടാമതുണ്ട്.