തെറ്റ് മനസ്സിലായി; ശ്രീലങ്കന്‍ താരത്തോട് മാപ്പ് ചോദിച്ച് വിരാട് കോഹ്‌ലി

അഹങ്കാരി, അതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പൊതുവേ ഉള്ള പേര്.തന്നെ അങ്ങന വിളിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഇന്നലത്തെ വിരാടിന്റെ പ്രവര്‍ത്തി. മൂന്നാം ദിവസം ലങ്കയ്ക്കെതിരായ മത്സരത്തിനിടെ വിരാടിലെ ജെന്‍റില്‍മാനെ ക്രിക്കറ്റ് ആരാധകര്‍ കണ്ടതാണ്.

116ാം ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ പന്തില്‍ ലങ്കന്‍ നായകന്‍ ദിനേശ് ചണ്ഡീമലിന്റെ സിംഗിള്‍ എടുക്കാനുള്ള ശ്രമം ഇന്ത്യന്‍ നായകന്‍ ഡൈവ് ചെയ്ത് തടയുന്നു.

അപ്പോഴേക്കും സിംഗിളിനായി ചാണ്ഡിമല്‍ ക്രീസില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ഇതു കണ്ടതും വിരാട് പന്ത് കീപ്പര്‍ സാഹയ്ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. പക്ഷെ വിരാടിന്റെ ഉന്നം പിഴച്ചു, പന്ത് കൊണ്ടത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന സദീരയുടെ പുറത്തായിരുന്നു.ഉടന്‍ തന്നെ താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മനസ്സിലായ ഇന്ത്യന്‍ നായകന്‍ ചണ്ഡീമലിനോടും സദീരയോടും ക്ഷമ ചോദിച്ചു. സദീരയുടെ അടുത്തെത്തി കോഹ്‌ലി ക്ഷമ ചോദിക്കുകയായിരുന്നു.

Read more

356/9 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് 17 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. എയ്ഞ്ചലോ മാത്യൂസിന്റേയും നായകന്‍ ചണ്ഡീമലിന്റോയും സെഞ്ച്വറിയുടെ മികവാണ് ലീഡ് കുറയ്ക്കാന്‍ ലങ്കയേ സഹായിച്ചത്. രണ്ടാം ഇന്നിംങ്‌സില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 51/2 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.