കോഹ്ലിയുടെ സെഞ്ച്വറി, വസീം ജാഫറിന്റെ പ്രവചനം ഫലിക്കുമോ?

ക്രിക്കറ്റ് പണ്ഡിതന്‍മാരേയെല്ലാം അത്ഭുതപ്പെടുത്തിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി വേട്ട. ഒരു ഏകദിന പരമ്പരയില്‍ ശരാശരിയി രണ്ടോ മൂന്നോ സെഞ്ച്വറികള്‍ കണ്ടെത്തുന്ന ഇന്ത്യന്‍ നായകന്‍ വെസ്റ്റിന്‍ഡീസിലും പതിവ് ആവര്‍ത്തിച്ചു. മഴമൂലം പൂര്‍ത്തിയാക്കാനായ ഒരു മത്സരത്തില്‍ സെഞ്ച്വറി നേടി കോഹ്ലി വീണ്ടും ഞെട്ടിച്ചു.

ഇതോടെ. ഏകദിന കരിയറിലെ കോഹ്ലിയുടെ 42-ാം സെഞ്ച്വറിയാണ് പിറന്നത്. നിലവില്‍ 49 സെഞ്ച്വറി നേടിയിട്ടുളള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിനത്തില്‍ കോഹ്ലിയ്ക്ക് മുന്നിലുളള ഏകതാരം. വെറും 8 സെഞ്ച്വറികള്‍ കൂടി നേടിയാല്‍ ഈ റെക്കോഡ് കോഹ്ലിയുടെ പേരിലാകും.

നിലവിലെ ഫോമനുസരിച്ച് അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കോഹ്ലി ഈ നേട്ടം സ്വന്തമാക്കും.

അതിനിടയില്‍ ഇപ്പോളിതാ കോഹ്ലി ഏകദിനത്തില്‍ എത്ര സെഞ്ച്വറികള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായ വസീം ജാഫര്‍. ഏകദിനത്തില്‍ കോഹ്ലി 75 നും 80 നും ഇടയില്‍ സെഞ്ച്വറി നേടുമെന്നാണ് ജാഫര്‍ പ്രവചിച്ചിരിക്കുന്നത്.