കോഹ്‌ലി എന്ന ഭാഗ്യം കെട്ട ക്യാപ്റ്റന്‍, ഇടുന്ന ടോസ് മുതല്‍ മഴയുടെ രൂപത്തില്‍ വരെ നിര്‍ഭാഗ്യം!

2, 3 വര്‍ഷം മുന്നേ വരെ കോഹ്ലി പോയാല്‍ അടിത്തറ ഇളക്കുന്ന ഇന്ത്യന്‍ ടീമിനെ, ഇന്ന് കാണുന്ന ടീമാക്കിയതില്‍ ഇങ്ങേരുടെ പങ്ക് ചെറുതല്ല. run machine, man with back to back hundred എന്ന് തിളങ്ങി നിന്ന വ്യക്തി, തന്റെ കരിയറിലെ മോശം സമയത്തിലൂടെ ആണ് കടന്നു പോകുന്നത്.

കോഹ്ലി ഒരു ആവറേജ് നായകനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഇതു പോലെ നിര്‍ഭാഗ്യം വേട്ടയാടുന്ന ഒരു ക്യാപ്റ്റന്‍ വേറെ ഉണ്ടോ എന്നു പോലും അറിയില്ല. ഇടുന്ന ടോസ് മുതല്‍ മഴയുടെ രൂപത്തില്‍ വരെ നിര്‍ഭാഗ്യം അങ്ങേരെ വേട്ടയാടുന്നു. ആ നിര്‍ഭാഗ്യം കോഹ്‌ലി എന്ന താരത്തിന്റെ ആത്മവിശ്വാസവും കുറച്ച പോലെ തോന്നി.

Hurrah! Kohli, Rohit end cold war - Rediff Cricket

എന്തായാലും രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ അമരത്തു വരാന്‍ അര്‍ഹന്‍ തന്നെ ആണ്. അഭിന്ദനങ്ങള്‍. എന്നാലും കോഹ്‌ലിയുടെ ഉള്ളില്‍ ഇപ്പോഴും ആ പഴയ തീ കാണും, ഒരു കൂറ്റന്‍ വെടിക്കെട്ട് നടത്താന്‍ അയാള്‍ക്കു ഇനിയും പറ്റും.

എഴുത്ത്: വൈഷ്ണവ് കെ. ബിജോയ്

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്