കോഹ്ലി യുവതാരങ്ങളോട് ഈ സമീപന രീതിയാണ് കാണിക്കുന്നത്, ഷോ ആയിട്ട് തോന്നുന്നില്ല

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിനു വേദിയാവുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്. തോൽക്കുന്ന ടീം പുറത്താകും എന്നതിനാൽ തന്നെ ആവേശം ഉറപ്പാണ്. വിരാട് കോഹ്ലി ഫോമിലേക്ക് വന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചത് ബാംഗ്ലൂർ ആരാധകർക്കും ഓപ്പണറുമാരുടെ ഫോം ലക്നൗ ആരാധകർക്കും ഗുണമാണ്.

കഴിഞ്ഞ മത്സരത്തിലെ ഫോം കോഹ്ലി തുടരുമെന്നാണ് ബാംഗ്ലൂർ ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ മുൻ നായകനെക്കുറിച്ച് സംസാരിക്കുകയാണ് ഡയറക്ടർ മൈക്ക് ഹെസ്സൺ.

“വിരാട് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായക ശക്തിയാണ് , ഞങ്ങളുടെ മുൻ നായകൻ അത്രത്തോളം നല്ല മനുഷ്യനാണ്. യുവതാരങ്ങൾക്ക് അദ്ദേഹത്തോട് ഇടപെടാൻ ഇഷ്ടമാണ്. എല്ലാ ചെറുപ്പക്കാർക്കും അവനെ ഇഷ്ടമാണ്, കാരണം കോഹ്ലി അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കോഹ്ലി ഒരു ഷോ കാണിക്കാൻ ചെയ്യുന്നതല്ല ഇതൊന്നും, അയാൾ അവരെ കെയർ ചെയ്യുന്ന രീതി കണ്ടുപഠിക്കേണ്ട ഒന്നാണ്. ”

” കഴിഞ്ഞ മൂന്ന് സീസണുകളായിലായി പ്ലേ ഓഫിലെത്താൻ ഞങ്ങൾക്ക് സാധിച്ചു. ഇത് തുടരാനും കിരീടം നേടാനും ഞങ്ങൾ ആരാഗ്രഹിക്കുന്നു. കളിക്കാർ മാറ്റങ്ങളോട് സഹകരിക്കുന്നുണ്ട്. അത് തന്നെയാണ് വിജയം.”

ഇതുവരെ കളിച്ച മൂന്ന് എലിമിനേറ്ററുകളില്‍ ഒന്നില്‍ മാത്രമേ ആര്‍സിബി വിജയിക്കാനായിട്ടുള്ളൂ. 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു ഇത്. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനോടും ആര്‍സിബി പരാജയം രുചിച്ചു.