കോഹ്ലി ടി20യിൽ നിന്ന് വിരമിക്കണം, ആവശ്യവുമായി അക്തർ

കരിയറിന്റെ മോശം സമയത്ത് വിരാട് കോഹ്‌ലിയെ പിന്തുണച്ച് പലതവണ തന്റെ അഭിപ്രായങ്ങൾ പറഞ്ഞ ആളാണ് ഷൊഹൈബ് അക്തർ. കോഹ്‌ലിയെ ഒരിക്കലും എഴുതി തള്ളരുതെന്നും അയാൾ തിരിച്ചുവരുമെന്നും അക്തർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അക്തർ പറഞ്ഞപോലെ വിശ്രമം നാളുകൾക്കുശേഷം കോഹ്ലി പഴയ കോഹ്ലിയായി തിരിച്ചുവന്നു. സെഞ്ച്വറി വളർച്ച അവസാനിപ്പിച്ചു, പഴയ പോലെ മത്സരങ്ങൾ അവസാനം വരെ നിന്ന് ജയിപ്പിച്ച് തുടങ്ങി. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ച് പാകിസ്താനെ തോൽപ്പിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസങ്ങൾ പലരും അയാൾക്ക് അഭിനധനവുമായി എത്തി. തന്റെ ഇഷ്ട താരത്തെ പ്രശംസിക്കാൻ അക്തറും മറന്നില്ല.

“എന്നെ സംബന്ധിച്ച് കോഹ്ലിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചാണ് അയാൾ പാക്കിസ്ഥാനെതിരെ കളിച്ചത്. മികച്ച ആത്മവിശ്വാസം അയാളെ മത്സരത്തിൽ സഹായിച്ചു.” ഇതാണ് അക്തർ ആദ്യം പറഞ്ഞത്. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ എല്ലാവരും എഴുതി തള്ളിയപ്പോൾ മനോഹരമായ തിരിച്ചുവരാൻ അയാൾക്ക് സാധിച്ചു. അതും ആരും പ്രതീക്ഷിക്കാത്ത സമയത്ത്.

കോഹ്‌ലിയുടെ മോശം നാളുകളെ ഓർത്ത് അക്തർ പറഞ്ഞത് ഇങ്ങനെ- “കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വേണ്ടരീതിയിൽ റൺസ് നേടാൻ വിരാടിന് സാധിച്ചിരുന്നില്ല. അയാളെ ക്യാപ്റ്റൻസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്തിനു കൂടുതൽ പറയണം അയാളുടെ കുടുംബത്തെ പോലും പലരും ഇതിനുള്ളിൽ പിടിച്ചിട്ടു. എന്നാൽ വിരാട് തന്റെ പരിശീലനങ്ങൾ കൃത്യമായി തുടർന്നു. ശേഷം അയാൾ തിരികെയെത്തി. “രാജാവ് തിരിച്ചെത്തി, അവൻ ഒരു വലിയ ആഘോഷത്തോടെ തിരിച്ചെത്തി , അവനിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. അവൻ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്,” പാകിസ്ഥാൻ പേസർ കൂട്ടിച്ചേർത്തു.

അതോടൊപ്പം കോഹ്ലി വിരമിക്കണം എന്നും ടി20 യിൽ കളിക്കരുതെന്നും അക്തർ പറഞ്ഞു “കോഹ്ലി ട്വന്റി20യിൽ നിന്ന് വിരമിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം തന്റെ മുഴുവൻ എനർജിയും കോഹ്ലി ട്വന്റി20 ക്രിക്കറ്റിനായി നഷ്ടപ്പെടുത്തുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. മെൽബണിൽ അയാൾ നടത്തിയ കഠിനപ്രയത്നം ഏകദിന മത്സരത്തിൽ ആയിരുന്നുവെങ്കിൽ അയാൾക്ക് മൂന്ന് സെഞ്ചുറികളെങ്കിലും നേടാനാവുമായിരുന്നു. “- അക്തർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം പാക്കിസ്ഥാൻ മത്സരത്തിൽ വളരെ നന്നായി തന്നെയാണ് കളിച്ചതെന്നും അക്തർ പറയുകയുണ്ടായി. ചില ദിവസങ്ങളിൽ ഇങ്ങനെ നിർഭാഗ്യമുണ്ടാവുമെന്നും അക്തർ പാക്കിസ്ഥാൻ ടീമിനെ ഓർമിപ്പിക്കുന്നു.

എന്തായാലും കോഹ്ലി വിരമിക്കണം എന്നുപറഞ്ഞ അഭിപ്രായം ഇന്ത്യൻ ആരാധകരെ അത്ര കണ്ട് സന്തോഷിപ്പിച്ചില്ല.

നിങ്ങളുടെ നാട്ടിൽ വന്നിട്ട് ജയിക്കുമെന്ന് പേടിച്ചിട്ടാണോ ഞങ്ങളോട് ഈ ക്രൂരത, ഇന്ത്യൻ ടീം കലിപ്പിൽ; ഇങ്ങനെ ആരോടും