കോഹ്‌ലിക്ക് ലഭിക്കുന്ന പിന്തുണ ബാബര്‍ പാകിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കേണ്ട, തൂക്കിയെടുത്ത് വെളിയില്‍ കളയും; മുന്നറിയിപ്പുമായി പാക് മുന്‍ താരം

വിരാട് കോഹ്‌ലി നിലവില്‍ അഭിമുഖീകരിക്കുന്ന മോശം ഫോം ബാബര്‍ അസമിന് നേരിടേണ്ടി വന്നാല്‍ അത് താരത്തിന്റെ കരിയര്‍ എന്‍ഡ് ആയിരിക്കുമെന്ന് മുന്‍ താരം ഡാനിഷ് കനേരിയ. മോശം ഫോമിലും കോഹ്‌ലിക്ക് ഇന്ത്യയും ആരാധകരും നല്‍കുന്ന പിന്തുണ ബാബര്‍ പാകിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നും ടീമില്‍ നിന്ന് തൂക്കിയെടുത്ത് വെളിയില്‍ കളയുമെന്നും കനേരിയ മുന്നറിയിപ്പ് നല്‍കി.

‘ബാറ്റിംഗ് ഫോം നിലനിര്‍ത്താന്‍ ബാബര്‍ നന്നായി കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും നിറം മങ്ങിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയും ഇന്ത്യന്‍ ആരാധകരും നല്‍കുന്ന പിന്തുണ ബാബര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നോ പാക്ക് ആരാധകരില്‍ നിന്നോ പ്രതീക്ഷിക്കേണ്ടതില്ല.’

‘എക്കാലത്തും പാക്ക് നായകനായി തുടരാമെന്നു ബാബര്‍ കരുതുകയും വേണ്ട. ഫോം ഔട്ടായാല്‍ ബാബറിനെ തൂക്കിയെടുത്ത് ടീമിനു വെളിയില്‍ കളയുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. ഭാവി നായകനായി ഒരാളെ പാകിസ്ഥാന്‍ വളര്‍ത്തിയെടുത്തിട്ടില്ല എന്നതാണ് സത്യം’ കനേരിയ പറഞ്ഞു.

Read more

കോഹ്‌ലിയുടെ കരിയര്‍ മാറ്റുന്നതില്‍ ഏഷ്യ കപ്പ് നിര്‍ണായകമാകുമെന്നു കനേരിയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെ തിരിച്ചുവരാമെന്നു കോഹ്‌ലി ശ്രദ്ധയോടെ ചിന്തിക്കണം. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ അവസരം കാത്തിരിക്കുകയാണെന്നും കനേരിയ പറഞ്ഞിരുന്നു.