കൈയടികൾ നേടി പഞ്ചാബിന്റെ കോഹ്ലി സ്നേഹം, ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്

ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് 54 റൺസ് വിജയം നേടിയിരുന്നു. പഞ്ചാബ് ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. 22 പന്തില്‍ 35 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. മത്സരത്തിൽ ബാംഗ്ലൂർ ആരാധകരെ ടീമിന്റെ തോൽവിയെക്കാൾ നിരാശപെടുത്തിയത് കോഹ്‌ലിയുടെ തുടരുന്ന മോശം ഫോമാണ്.

നന്നായി തുടങ്ങിയെങ്കിലും പതിവുപോലെ ഭാഗ്യക്കേട് കൊഹ്‌ലിയെ പിടികൂടുക ആയിരുന്നു. റബാഡയുടെ പന്തിലാണ് കോഹ്ലി കൂടാരം കയറിയത്. എന്തായാലും അതിനുശേഷം പഞ്ചാബ് കിങ്‌സ് ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റാണ് കൈയടി നേടുന്നത്.

“വിരാട് കോഹ്‌ലി, ആ ഇന്നിംഗ്സ് ഞങ്ങൾ പോലും ആസ്വദിച്ചു. ഭാഗ്യം ഉടൻ നിങ്ങളുടെ ഭാഗത്തേക്ക് തിരിയുമെന്ന് പ്രതീക്ഷിക്കുന്നു. എതിരാളി ആയിട്ടും പഞ്ചാബ് താരത്തിന്റെ ഈ മോശം അവസ്ഥയിൽ നൽകിയ പിന്തുണയാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് എന്നാണ് ആരാധകർ പറയുന്നത്.

കഴിഞ്ഞ ദിവസത്തെ തോൽവി ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ നന്നായി ബാധിച്ചിട്ടുണ്ട്.