കോഹ്‌ലിയുടെ അവസ്ഥയിൽ വിഷമം ഉണ്ട്, വിശ്രമം അത്യാവശ്യം

ഏറെ നാളായി പ്രതാപകാലത്തിന്റെ നിഴലിൽ മാത്രമാണ് കോഹ്ലി. ഈ സീസൺ പ്രീമിയർ ലീഗിൽ ഇമ്പാക്ട് ഉണ്ടാക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. അതിനാൽ തന്നെ താരം വലിയ വിമർശനമാണ് ഈ സീസൺ കഴിയുമ്പോൾ നേരിടുന്നത്.

സീസൺ തുടങ്ങുന്നതിന് മുമ്പ് നായകൻ സ്ഥാനം ഫാഫിന് കൈമാറിയ കൊഹ്‌ലിയിൽ നിന്ന് എല്ലാവരും മികച്ച ഇന്നിങ്‌സാണ് പ്രതീക്ഷിച്ചത്. എന്തിരുന്നാലും ഒരു കളിയിൽ മാൻ ഓഫ് ദി മാച്ച് പുരസ്‍കാരം നേടിയതൊഴിച്ചാൽ കോഹ്‌ലിയുടെ കരിയറിലെ ഒരു മോശം സീസണായി ഇതിനെ കണക്കാകാം.

ഇപ്പോഴിതാ താരത്തെക്കുറിച്ച് പറയുകയാണ് ബ്രെട്ട് ലീ- “വിരാട് കോഹ്‌ലി റൺസ് സ്‌കോർ ചെയ്യാത്തപ്പോൾ, പൊതുവെ ബാംഗ്ലൂർ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. കോഹ്‌ലിയുടെ ഏറ്റവും മികച്ച സീസണിലാണ് ടീം ഫൈനലിൽ എത്തിയതെന്ന് ഓർക്കണം.”

“ശക്തനായ കോഹ്‌ലി ശക്തമായ ടീമാണ്. നിർഭാഗ്യവശാൽ സെമിയിൽ അദ്ദേഹം പുറത്തായി; 10 റൺസ് പോലും സ്കോർ ചെയ്യാത്ത കോഹ്‌ലിക്ക് ടീമിനായി ഒന്നും ചെയ്യാൻ സാധിച്ചില്ല.”

“കോഹ്‌ലിക്ക് വിശ്രമം ആവശ്യമാണ്. കൂടുതൽ ഫ്രഷായി തിരിച്ചുവരാനും തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനും ഈ അവസരം ഉപയോഗിക്കാം.”

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പല പ്രമുഖ താരങ്ങൾക്കും വിശ്രമം അനുവദിച്ചിരിക്കുന്നത് അവർ പൂർണ ഫിറ്റായി വരാനാണ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ആയതിനാൽ താരങ്ങളുടെ കാര്യത്തിൽ യാതൊരു റിസ്കും എടുക്കാൻ ബിസിസിഐ ഒരുക്കമല്ല. അതിനാൽ തന്നെ താരങ്ങൾക്ക് റിക്കവറിക്ക് സമയം കൊടുക്കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.