ടി20 ലോക കപ്പ്: എല്ലാവര്‍ക്കും പരാജയപ്പെടുത്തേണ്ടത് ഒരേ ഒരു ടീമിനെയെന്ന് കോഹ്‌ലി

ടി20 ലോക കപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീം ഇംഗ്ലണ്ടാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണ് ഇംഗ്ലണ്ടിന്റേതെന്നും അതുകൊണ്ടു തന്നെ എല്ലാവരുടെയും ശ്രദ്ധ അവരിലായിരിക്കുമെന്നും കോഹ്‌ലി പറഞ്ഞു.

“ടി20 ലോക കപ്പില്‍ എല്ലാ ടീമുകള്‍ക്കും പരാജയപ്പെടുത്തേണ്ടത് ഇംഗ്ലണ്ടിനെയാണ്്. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണ് ഇംഗ്ലണ്ടിന്റേത്. അതുകൊണ്ടു തന്നെ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കു തന്നെയാവും. ഇംഗ്ലീഷ് ടീമിന്റെ കരുത്തിനെക്കുറിച്ച് മറ്റു ടീമുകള്‍ക്കെല്ലാം നല്ല ബോധ്യമുണ്ടാവും. എന്റെ ഈ അഭിപ്രായം തന്നെയാവും മറ്റു ടീമുകള്‍ക്കും” കോഹ്‌ലി പറഞ്ഞു.

Did skipper Virat Kohli mistakenly say India are 2-1 up in the T20I series?

ടി20 ലോക കപ്പില്‍ മരണഗ്രൂപ്പിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഒന്നിലാണ് ഇംഗ്ലണ്ട്. ഇന്ത്യയാകട്ടെ ചിരവൈരികളായ പാകിസ്ഥാനും ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അണിനിരക്കുന്ന രണ്ടാം ഗ്രൂപ്പിലാണ്.

India will not play Pakistan in World Cup if government says so, ICC has  nothing to do with it: BCCI source

ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. രണ്ട് ഘട്ടങ്ങളിലായാണ് ടി20 ലോക കപ്പ് മത്സരങ്ങള്‍ നടക്കുക. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ടി20യിലെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒമാനിലും യു.എ.ഇലുമായി നടക്കും. ബംഗ്ലദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ലന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂഗിനി എന്നീ 8 ടീമുകളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുക.

Read more

ഈ ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ 4 ടീമുകളും ടി20 റാങ്കിംഗിലെ ആദ്യ 8 സ്ഥാനക്കാരും ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുന്ന നടക്കുന്ന സൂപ്പര്‍ 12 റൗണ്ടില്‍ പങ്കെടുക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണു യു.എ.ഇയിലെ വേദികള്‍.