രോഹിത് ശര്‍മ്മയെ ഉപനായക സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോഹ്‌ലി, ഇന്ത്യന്‍ ടീമില്‍ അധികാരത്തര്‍ക്കം

ടീമിന്റെ ഉപനായക സ്ഥാനത്തു നിന്ന് രോഹിത് ശര്‍മ്മയെ നീക്കം ചെയ്യാന്‍ വിരാട് കോഹ്‌ലി നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക കപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അധികാരത്തര്‍ക്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

34 വയസ്സായ രോഹിത്തിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോഹ്‌ലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. രോഹിതിന് പകരം ഏകദിനത്തില്‍ കെ.എല്‍ രാഹുലിന്റെയും ടി20യില്‍ റിഷഭ് പന്തിന്റെയും പേരുകള്‍ ക്യാപ്റ്റന്‍ ബിസിസിഐയോട് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. കോഹ്‌ലിയും രോഹിത്തും തമ്മിലുള്ള പ്രശ്‌നം എന്നും ചൂടുള്ള വാര്‍ത്തയാണ്. എന്നാല്‍ ഇത് ഇത്രമേല്‍ പ്രശ്‌നത്തിലെത്തുന്നത് ഇത് ആദ്യമായാണ്.

Rohit Sharma gives a touching reply to Virat Kohli's birthday wish, read here - Crictoday

കോഹ് ലിക്ക് പകരം രോഹിത്തിന്റെ പേരാണ് ടി20 നായക സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ രാഹുലിന്റെ പേരും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് വിവരം. പുതിയൊരു ഇന്ത്യന്‍ ടീമിനെ വളര്‍ത്തി കൊണ്ടുവരാന്‍ ഒരു യുവതാരത്തെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് രാഹുലിന്റെ വരവിനെ ചൂടേറിയതാക്കുന്നത്.

2nd ODI: KL Rahul, Rishabh Pant & Virat Kohli Power India to 336/6 Against England

രോഹിത്തിനേക്കാള്‍ ചെറുപ്പമാണ് കെ.എല്‍ രാഹുല്‍. രോഹിത്തിന് 34 ഉം രാഹുലിന് 29ഉം ആണ് പ്രായം. നായക ഭാരമില്ലാതെ ബാറ്റ് വീശാനുള്ള രാഹുലിന്റെ കഴിവ് ഐ.പി.എല്ലിലൂടെ ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ കണ്ട് ബി.സി.സി.ഐ ഒരു ശക്തമായ തീരുമാനത്തിലേക്കെത്തിയാല്‍ രാഹുലിനാവും നറുക്ക് വീഴുകയെന്നാണ് വിവരം.