അവനെ വെള്ളം ചുമക്കുന്നവനാക്കരുത് കോഹ്‌ലിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ നായകന്‍ വിരാട്   കോഹ്‌ലിക്കെ തിരെ വീണ്ടും വിമര്‍ശനവുമായി മുഹമ്മദ് കൈഫ്. ടീമില്‍ ഒരുപാട് പരീക്ഷണം നല്ലതല്ലെന്നും താരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോഹ്ലിയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിക്കുന്നുണ്ടെന്നും കൈഫ് തുറന്ന് പറയുന്നു. യുവതാരം റിഷഭ് പന്തിനായാണ കൈഫ് വാദങ്ങള്‍ നിരത്തുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹലോയില്‍ തത്സമയം സംസാരിക്കുകയായിരുന്നു കൈഫ്.

“ഇന്ത്യയുടെ വിക്കറ്റ് കീപ്പറ്റ് കീപ്പിംഗിലേക്ക് നോക്കൂ. എത്രത്തോളം പരീക്ഷണങ്ങളാണ് അവിടെ നടത്തിയത്. ഇപ്പോഴിതാ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ എല്‍ രാഹുലിനെ കീപ്പറായി ഉറപ്പിച്ചിരിക്കുന്നു. ഇത് എത്രകാലം മുന്നോട്ട് പോവും. ഒരു സ്ഥിരം കീപ്പറായി രാഹുലിനെ പരിഗണിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ദീര്‍ഘകാലം വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു യുവതാരത്തെയാണ് വേണ്ടത്. അതിന് നല്ലത് റിഷഭ് പന്താണ്. ടീമിന്റെ വെള്ളം ചുമക്കേണ്ടവനല്ല അവന്‍. കോഹ്ലി പന്തിനെ പിന്തുണക്കണം” കൈഫ് ആവശ്യപ്പെടുന്നു.

പന്തിന്റെ കാര്യം മാത്രമല്ല, ഫോമിലല്ലാത്ത താരങ്ങളെ പോലും പന്ത് പിന്തുണക്കണം. എങ്കില്‍ മാത്രമേ വിജയം നേടുന്ന ടീമിനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ടീം സെലക്ഷനില്‍ കോഹ്ലി ഒരുപാട് പരീക്ഷണം നടത്തുന്നു. അത് പാടില്ല. കഴിഞ്ഞ ലോകകപ്പില്‍ പോലും വലിയ മികവ് കാണിക്കാന്‍ സാധിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ടീം കോമ്പിനേഷന്‍ മാറ്റിക്കൊണ്ടിരുന്നു. ഒന്നോ രണ്ടോ കളിയില്‍ ഫോം ഇല്ലെങ്കിലും കോഹ് ലി അവരെ പിന്തുണയ്ക്കണം. കളിക്കാരെ കോഹ്ലി പരുവപ്പെടുത്തണം.”” കൈഫ് പകൂട്ടിചേര്‍ത്തു.

Read more

കീപ്പിംഗില്‍ ധോണിയെ പോലെ ഒരു സ്ഥിരം താരത്തെ ഇന്ത്യക്ക് വേണമെന്നും അതിലൂടെ ടീമിന് വലിയ ഗുണം ലഭിക്കുമെന്ന് തെളിഞ്ഞതാണെന്നും മുന്‍ താരം കൂട്ടിചേര്‍ത്തു.