ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; അടിമുടിമാറ്റം

Advertisement

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ഇഷാന്ത് ശര്‍മ്മയും കെ.എല്‍ രാഹുലും ടീമില്‍ തിരിച്ചെത്തി.

ജസ്പ്രീത് ബുംറ കൂടി തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടി. നടരാജന്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ക്ക് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇടമില്ല. ജഡേജ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തില്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചു.

ENG v IND 2018: Hardik Pandya credits Ishant Sharma after his maiden five-wicket haul

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓപ്പണര്‍മാരായി ടീമിലിടം പിടിച്ചപ്പോള്‍ പൃഥ്വി ഷാ പുറത്തായി. മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവും വാഷിങ്ടന്‍ സുന്ദറുമുണ്ട്. മലയാളി താരം സന്ദീപ് വാര്യരെ നെറ്റ് ബോളറായി ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Sandeep Warrier: Kerala's loss is Tamil Nadu's gain - Sportstar

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍മാര്‍), ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍, ആര്‍.അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍

നെറ്റ് ബോളര്‍മാര്‍: അങ്കിത് രാജ്പുത്ത്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍