ഇതൊക്ക കോഹ്ലി നേരത്തെ പറഞ്ഞതാണ്, അന്ന് ആരും കാര്യമാക്കിയില്ല; ആരാധകർ ഇന്നലെ ചിരിച്ച കാര്യം കോഹ്ലി പ്രവചിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു, സംഭവം ഇങ്ങനെ

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ടോസ് ചെയ്യുന്നതിനിടെ ഉണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടോസ് വിജയിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് എന്ത് ചെയ്യണം എന്നറിയാതെ ഏകദേശം 13 സെക്കന്റ് നിന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ടോസ് നേടിയാൽ എന്ത് ചെയ്യണം എന്ന് ഡ്രസിങ് റൂമിൽ വലിയ ചർച്ച ഉണ്ടായിരുന്നു എന്നാൽ താൻ മറന്നുപോയി എന്നുമാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ഏറെ നേരത്തെ കൺഫ്യൂഷനൊടുവിൽ ബോളിങ് തിരഞ്ഞെടുക്കുകയാണ് താൻ എന്നാണ് രോഹിത് പറഞ്ഞത്. എന്തായാലും തീരുമാനം തെറ്റിയില്ല, ഇന്ത്യൻ ബോളറുമാർ നല്ല രീതിയിൽ പന്തെറിഞ്ഞതോടെ മത്സരം സ്വന്തമാക്കാൻ ഇന്ത്യക്ക് ഒരുപാട് സമയം ഒന്നും എടുക്കേണ്ടതായി വന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

രോഹിതിന്റെ ഈ മറവിയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെ ഒരു വീഡിയോയിൽ രോഹിതിന്റെ മറവിയെ പരാമര്ശിക്കുന്നുണ്ട്, ആ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

“രോഹിത് ശർമ്മ മറന്നുപോകുന്ന കാര്യങ്ങളുടെ എണ്ണം; ഇത്രയും മറക്കുന്ന മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ഐപാഡ്, വാലറ്റ്, ഫോൺ… ചെറിയ കാര്യങ്ങളല്ല, ദൈനംദിന ഉപയോഗത്തിന് അവശ്യസാധനങ്ങൾ… “ഞാൻ കാര്യമാക്കുന്നില്ല, എനിക്ക് പുതിയത് ലഭിക്കും” എന്നാണ് അവൻ പറയുന്നത്., ഐപാഡും പാസ്പോർട്ടും സ്ഥിരമായി ഉപേക്ഷിക്കുന്നത് കൊണ്ട് അത് വീണ്ടെടുക്കാൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു. ലോജിസ്റ്റിക്കൽ മാനേജർ എപ്പോഴും ചോദിക്കും, ‘രോഹിത് ശർമ്മയുടെ കൈവശം എല്ലാ സാധനങ്ങളും ഉണ്ടോ?’. ഒരിക്കൽ രോഹിത് അതെ എന്ന് പറഞ്ഞാൽ മാത്രമേ ബസ് പുറപ്പെടൂ,” കോഹ്‌ലി അഞ്ച് വർഷം മുമ്പ് പറഞ്ഞിരുന്നു.