ഒടുവില്‍ അശ്വിനെ ട്രോളി കോഹ്ലിയും

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അശ്വിന് ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയുടെ വക ട്രോള്‍. എല്ലാവരും മറന്ന് തുടങ്ങിയ മങ്കാദിംഗ് വിവാദം ഓര്‍മ്മിക്കുന്ന വിധമാണ് മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കോഹ്ലിയുടെ പെരുമാറ്റം.

18ാം ഓവറില്‍ സുനില്‍ നരെയ്ന്റെ ബൗളിംഗിനിടെയായിരുന്നു സംഭവം. സ്റ്റൊയ്‌നിസിനെതിരെ പന്തെറിയാനെത്തിയ നരെയ്ന്‍ പന്തെറിയാതെ തിരിഞ്ഞു നടന്നു. ഈ സമയം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ക്രീസിന് പുറത്തായിരുന്ന വിരാട് കോഹ്ലി ഉടന്‍ ക്രീസിലേക്ക് ബാറ്റുവെച്ചു.

പിന്നീട് ചിരിച്ചു കൊണ്ട് ഇരുന്ന് ബാറ്റ് ക്രീസില്‍ തന്നെ വീണ്ടും അമര്‍ത്തിവെച്ചു. ഇത് കണ്ട് നരെയ്നും ചിരി വന്നു. പിന്നീട് അമ്പയറോട് കോഹ്ലി ചിരിച്ചു കൊണ്ടു നര്‍മ്മരൂപേണ സംസാരിക്കുന്നതും അമ്പയര്‍ സുനില്‍ നരെയ്ന്റെ തോളത്ത് തട്ടുകയും ചെയ്തു. ആ കാഴ്ച്ച കാണാം

Read more

ഐപിഎല്‍ തുടക്കത്തില്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ മങ്കാദിംഗിലൂടെ രാജസ്ഥാ്ന്‍ താരം ജോസ് ബട്ലറെ പുറത്താക്കിതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിന് ശേഷം നിരവധി ബാറ്റ്‌സ്മാന്‍മാര്‍ മങ്കാദിംഗിനെ കളിക്കളത്തില്‍ ട്രോളുന്നത് ക്രിക്കറ്റ് ലോകം കണ്ടു. ഏറ്റവും ഒടുവില്‍ കോഹ്ലിയും അതേറ്റെടുക്കുകയായിരുന്നു