മരണ മാസ് ഡയലോഗുമായി കിങ് കോഹ്ലി എത്തി; 'ഇത്തവണ ഞങ്ങളത് നേടും'

ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മയുമായുള്ള വിവാഹശേഷം വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. അടുത്തമാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിയുമായുള്ള പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാസ് ഡയലോഗുമായി താരം നിറഞ്ഞുനിന്നു. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തിനായി ഇന്ത്യ നാളെ പുലര്‍ച്ചെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ടീമിന് അടിപതറുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഇന്ത്യന്‍ ടീം പുതിയ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയെങ്കിലും ടീം എന്ന നിലയില്‍ വിദേശ പിച്ചുകളില്‍ കഴിവുതെളിയിക്കേണ്ടതുണ്ടെന്ന് കോഹ്ലിക്കും വ്യക്തമാണ്. ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് കോഹ്ലി വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

വിദേശത്ത് മത്സരം ജയിക്കണമെങ്കില്‍ ദീര്‍ഘസമയം കളിച്ചുകൊണ്ടിരക്കണമെന്നും അതാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും കോഹ്ലി പറഞ്ഞു. എല്ലാ സമയത്തുമുള്ളപോലെ ഇത്തവണയും ജയമുറപ്പിച്ചാണ് ടീം ഇന്ത്യ യാത്രതരിക്കുന്നത്. കഴിഞ്ഞ തവണ നേടാന്‍ സാധിക്കാത്തത് ഇത്തവണ നേടണമെന്ന ദൃഢനിശ്ചയം ടീമിനുണ്ട്. കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Read more

മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ കളിക്കുക.