ഞെട്ടിച്ച് ബി.സി.സി.ഐ, ചരിത്രപ്രഖ്യാപനം നടത്തി

കൊവിഡ് 19നെ തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ബിസിസിഐ. 51 കോടി രൂപയുടെ ധനസഹായമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കായിക സംഘടന പ്രഖ്യാപിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

വിവിധ സംസ്ഥാന അസോസിയേഷനുകളോട് ചേര്‍ന്നാണ് പി.എം കെയര്‍സ് ഫണ്ടിലേക്ക്(PM-CARES Fund) ബിസിസിഐ തുക നല്‍കുക.

ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് ഭരണസംവിധാനങ്ങള്‍ക്കും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ പിന്തുണയും സഹായവും ചെയ്യുമെന്നും ബിസിസിഐ അറിയിച്ചു.

Read more

കൊവിഡ് 19നെ തടയാനുള്ള ശ്രമങ്ങള്‍ക്ക് 52 ലക്ഷം രൂപയുടെ സഹായം ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയറിയിക്കുകയും ചെയ്തു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപയുടെ സഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 50 ലക്ഷത്തിന്റെ അരിയാണ് സഹായമായി വിതരണം ചെയ്യുക.